ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പാലാ ശാഖയ്ക്ക് പുതിയ മന്ദിരം.... ഉദ്ഘാടനം 26 ന്.



ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പാലാ ശാഖയ്ക്ക് പുതിയ മന്ദിരം.  26 ന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു.


പാലാ തൊടുപുഴ റോഡിൽ ഇളംതോട്ടം പള്ളിക്കു സമീപം 58 സെന്റ് സ്ഥലത്ത് 5800 ചതുരശ്ര അടിയിൽ  നിമിച്ചിരിക്കുന്ന മന്ദിരത്തിൽ 300  ആളുകൾക്ക് ഇരിക്കാവുന്ന കോൺഫ്രൻസ് ഹാൾ, ഓഫീസ്, വനിത അംഗങ്ങൾക്കുള്ള പ്രത്യേക മുറികൾ തുടങ്ങിയ  സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. .

ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹു മന്ദിരം ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് ഡോ. ജോസ് കുരുവിള കൊക്കാട്ട് അധ്യക്ഷത വഹിക്കും. 





ജോസ് കെ മാണി എം പി, മാണി സി കാപ്പൻ എം എൽ എ, ഐ എം എ അഖിലേന്ത്യ പ്രസിഡന്റ് ഡോ.ആർ വി അശോകൻ, ദേശീയ വൈസ് പ്രസിഡന്റ് ഡോ. ജോസഫ് മാണി, ഡോ. റോയി എബ്രഹാം കള്ളിവയലിൽ, ഡോ. സിറിയക് തോമസ്, ഡോ. എബി ചാക്കോ, ഡോ. അലക്സ്‌ ബേബി, ഡോ. പ്രദീപ്‌ മാത്യു, സിനിമ താരം മിയ ജോർജ്, എന്നിവർ പ്രസംഗിക്കും.


സമ്മേളനത്തിൽ  പുതിയ ഭരവഹികളുടെ സ്ഥനാരോഹണവും നടക്കും.ഡോ. ജോസ് കുരുവിള, ഡോ. സിറിയക് തോമസ്, ഡോ. എബി ചാക്കോ, ഡോ. പ്രദീപ്‌ മാത്യു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments