സുനിൽ പാലാ
കടപ്പാട്ടൂര്‍ പന്ത്രണ്ടാം മൈല്‍ ബൈപ്പാസ് ഇന്നത്തെ സന്ധ്യ മുതൽ പ്രകാശപൂരിതമായി.
സ്ഥലവാസികളുടെയും ബൈപ്പാസ് വഴി കടന്നുപോകുന്ന യാത്രികരുടെയും ഒരു പതിറ്റാണ്ടായി ഉയര്‍ന്ന ആവശ്യമാണ് ഇന്ന് സാക്ഷാത്കരിക്കപ്പെട്ടത്.
ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 7 ലക്ഷം രൂപ ഉപയോഗിച്ച് ഒന്നരകിലോമീറ്റര്‍ ദൂരത്തില്‍ പുതുതായി ഇലക്ട്രിക് പോസ്റ്റ് സ്ഥാപിച്ച് ഇലക്ട്രിക് ലൈന്‍ വലിക്കുകയും ബഹുജനപങ്കാളിത്തത്തോടെ എല്ലാ പോസ്റ്റുകളിലും 30 വാട്ടിന്റെ എല്‍.ഇ.ഡി. ബള്‍ബിന്റെ സ്ട്രീറ്റ് ലൈറ്റ് ഫിറ്റിംഗ്‌സ് സ്ഥാപിക്കുകയായിരുന്നു.
പുതുതായി സ്ഥാപിച്ച തെരുവുവിളക്കുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ഇന്ന് വൈകിട്ട് കടപ്പാട്ടുർ ഇടച്ചേരി ജംഗ്ഷനില്‍ വച്ച് ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്കൽ നിര്‍വ്വഹിച്ചു.
യോഗത്തില്‍ എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സി.പി. ചന്ദ്രന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി മീനാഭവന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റൂബി ജോയി, പഞ്ചായത്ത് മെമ്പര്‍ സിജുമോന്‍ സി.എസ്., ജോസി പൊയ്കയിൽ, രാജു കോനാട്ട്, ജേക്കബ്ബ് മഠത്തിൽ, ഫിലോമിന ഫിലിപ്പ്, ആര്യ സബിൻ, റെജി തലക്കുളം, രാജു കടുവാക്കുളം, സജൻ ഇടച്ചേരിൽ, കെ.സി. മാത്യു കേളപ്പനാൽ, അലക്സ് മേനാംപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments