സ്വന്തം ലേഖകൻ
പാലാ അൽഫോൻസാ കോളേജിൽ ഇന്ന് ആരംഭിച്ച
മഹാത്മാഗാന്ധി സർവകലാശാല വോളിബോൾ വനിതാ വിഭാഗം ചാമ്പ്യൻഷിപ്പിൽ നടന്ന മൽസരത്തിൽ അൽഫോൻസാ കോളേജ് (25-14, 25-II, 25-15) നേരിട്ടുള്ള സെറ്റുകൾക്ക് സെൻ്റ് സേവ്യഴ്സ് കോളേജ് ആലുവയേയും മറ്റൊരു മൽസരത്തിൽ അൽഫോൻസാ കോളേജ് നേരിട്ടുള്ള സെറ്റുകൾക്ക് കത്തോലിക്കേറ്റ് കോളേജ് പത്തനംതിട്ട യേയും (25-18, 25-13, 25-15) ) പരാജയപ്പെടുത്തി.
ലീഗ് അടിസ്ഥാനത്തിൽ നടന്ന മൽസരത്തിൽ ചങ്ങനാശ്ശേരി അസംപ്ഷൻ കോളെജ് ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് സെൻ്റ് സേവിയേഴ്സ് കോളേജിനെ പരാജയപ്പെടുത്തി ജേതാക്കളായി. (25-12, 25-17, 22-25, 25-17 ).
നാളെ രാവിലെ മൂന്നാം സ്ഥാനത്തിനുള്ള മൽസരത്തിൽ സെൻ്റ് സേവിയേഴ്സ് കോളേജ് കത്തോലിക്കേറ്റ് കോളേജുമായി ഏറ്റുമുട്ടും,
രാവിലെ 10 മണിക്ക് നടക്കുന്ന ഫൈനലിൽ അൽഫോൻസാ കോളേജ് അസംപ്ഷൻ കോളേജിനെ നേരിടും.
ഇന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മോൺ'ജോസഫ് തടത്തിൽ (മാനേജർ അൽഫോൻസാ കോളേജ്) മൽസരം ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി സർവ്വകലാശാല ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ Dr. ബിനു ജോർജ് വർഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി.
കോളേജ് പ്രിൻസിപ്പൽ Dr.sr. റജീനാമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.കോളേജ് ബർസാർ Revt. Fr. ജോസ് ജോസഫ് സ്വാഗതവും, വൈസ് പ്രിൻസിപ്പൽ Fr. Dr.ഷാജി ജോൺ, Dr. തങ്കച്ചൻ മാത്യു എന്നിവർ ആശംസകൾ നേർന്നു.
0 Comments