കൊടുമ്പിടിയിലേക്ക് വരുന്നോ ...? ഒരു പാട്ടു പാടാൻ...! പാട്ടിൻ്റെ കൂടാരത്തിൽ ഒരുമിച്ചൊന്നിരിക്കാൻ..



സ്വന്തം ലേഖകൻ

 മാസാവസാന ഞായറാഴ്ച കൊടുമ്പിടിയിൽ എത്തിയാൽ ആർക്കും പാട്ടു പാടാം ... പാട്ടു കേൾക്കാം.. ആ സ്വദിക്കാം.....
സംഗീത സാന്ത്വനമായിരിക്കുകയാണ് കൊടുമ്പിടിയിലെ പാട്ടിന്റെ കൂടാരം.


രക്തത്തിലലിഞ്ഞുചേർന്ന കലയെ ജീവിതത്തിൽ മാറ്റിവയ്ക്കപ്പെടാനാകാതെ, പ്രാരാബ്ധങ്ങളിൽ നട്ടം തിരിഞ്ഞ് നിരാശപ്പെടുന്ന വർക്ക് ഒത്തുകൂടി എല്ലാം മറന്ന് പറന്നുയരാൻ ഒരു ദിനം .

പഴയ കാല ഗാനങ്ങളും നാടക ഗാനങ്ങളുമെല്ലാം ഈ വേദിയിൽ മുഴങ്ങുന്നു. നാട്ടുകാരും സമീപ പ്രദേശങ്ങളിലെ ആളുകളും പാട്ടു പാടാനും, ആ സ്വദിക്കാനും ഇവിടെ എത്തുന്നു.

കലാ രംഗത്ത് ഗായക പ്രതിഭകളെ കണ്ടെത്താനുള്ള ഒരു ശ്രമവും ഈ സംരംഭത്തിനുണ്ട്. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം പാട്ടിന്റെ കൂടാരത്തിന് കരുത്തേകുന്നു. 



ആകാശവാണിയിലും ദൂരദർശനിലും സംഗീത സംവിധായകനായ ളാക്കാട്ടൂർ പൊന്നപ്പന്റെ ശിഷ്യനും കാഥികനുമായ വെള്ളി കുളം സുരേന്ദ്രനും സിനിമാറ്റിക് ഡാൻസ് മാസ്റ്ററായ ബെന്നി പിഴകും ചേർന്നാണ് പാട്ടിന്റെ കൂടാരം അണിയിച്ചിരിക്കുന്നത്. 



എല്ലാ മാസവും നാലാമത്തെ ഞായറാഴ്ച വൈകുന്നേരം നാലു മുതൽ ആറു വരെ കൊടുമ്പിടി ഇന്ത്യൻ ഡ്രൈവിംഗ് സ്കൂൾ ഗ്രൗണ്ടിലാണ് സംഗീത സാന്ത്വനം പരിപാടി നടക്കുന്നത്.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments