പൊലീസ് ചോദ്യം ചെയ്തു വിട്ട യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.
ചാലക്കുടി ചെമ്മക്കുന്നില്‍ ലിന്റോയെ (40) ആണ് വീടിന്റെ ടെറസ്സില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ടിപ്പര്‍ ലോറി ഡ്രൈവറാണ്.
വെട്ടുകേസിലെ പ്രതിയുടെ സുഹൃത്തായിരുന്നു ലിന്റോ. പ്രതിയെ കണ്ടെത്താനായി ലിന്റോയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ രാത്രിയാണ് ചാലക്കുടി പൊലീസ് ചോദ്യം ചെയ്തു വിട്ടത്. പൊലീസിന്റെ സമ്മര്‍ദ മൂലമാണ് ലിന്റോ ജീവനൊടുക്കിയതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു.
ഈ മാസം 13ാം തിയതി കുറ്റിച്ചിറയില്‍ മൂന്നംഗ സംഘം വടിവാള്‍ വീശി ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തു വന്നിരുന്നു. ആ സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ടായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തെ തുടര്‍ന്നാണ് ലിന്റോയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനുശേഷം പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോ യില്ലെന്നും വഴിയില്‍ ഇറക്കി വിടുകയായിരു ന്നുമെന്നണ് പൊലീസ് പറയുന്നത്.
പ്രതികളെവിടെയാണെന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് ലിന്റോയെ പൊലീസ് ചോദ്യം ചെയ്തതെന്നാണ് വിവരം. എന്നാല്‍ പൊലീസ് ജീപ്പില്‍ കൊണ്ടുപോകുന്നതിനിടെ ലിന്റോയെ മർദ്ദിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. അതിന് ശേഷം ലിന്റോ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.





0 Comments