ഏഴാച്ചേരി പള്ളി 125 വര്‍ഷത്തിന്റെ നിറവില്‍; നിര്‍ധന കുടുംബത്തിന് വീടൊരുക്കി കത്തോലിക്കാ കോണ്‍ഗ്രസ്



1897-ല്‍ സ്ഥാപിതമായ ഏഴാച്ചേരി സെന്റ് ജോണ്‍സ് പള്ളിയുടെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് അഭ്യുദയകാംക്ഷികളുടെ സഹായത്തോടെ നിര്‍ധന കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്കുന്നു
.

ഏഴാച്ചേരി എസ്.എച്ച്. കോണ്‍വെന്റ് സൗജന്യമായി നല്കിയ സ്ഥലത്താണ് വീട് നിര്‍മ്മിച്ചത്. 28-ാം തീയതി രാവിലെ 10 ന് പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഈ വീടിന്റെ വെഞ്ചരിപ്പുകര്‍മ്മം നിര്‍വ്വഹിക്കും. എ.കെ.സി.സി. രൂപതാ ഡയറക്ടര്‍ റവ. ഫാ. ജോര്‍ജ് ഞാറക്കുന്നേല്‍ താക്കോല്‍ ദാനം നിര്‍വ്വഹിക്കും. 




സമ്മേളനത്തില്‍ ഏഴാച്ചേരി പള്ളി വികാരി ഫാ. ജോര്‍ജ് പള്ളിപ്പറമ്പില്‍, പാസ്റ്ററല്‍ അസിസ്റ്റന്റ് റവ. ഫാ. ജോര്‍ജ് അമ്പഴത്തിങ്കല്‍, സീറോ മലബാര്‍ സഭ വക്താവ് സാജു അലക്‌സ്, എ.കെ.സി.സി. യൂണിറ്റ് പ്രസിഡന്റ് ബിനോയി ജോസഫ്, വൈസ് പ്രസിഡന്റ് സോജന്‍ കവളക്കാട്ട്, സെക്രട്ടറി സജി പള്ളിയാരടിയില്‍, രൂപതാ പ്രതിനിധി അജോ തൂണുങ്കല്‍, നിര്‍മ്മാണ കമ്മറ്റി കണ്‍വീനര്‍ റോയി പള്ളത്ത് തുടങ്ങിയവര്‍ പ്രസംഗിക്കും.

 





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments