കടനാട്ടിലെ വിളയാട്ടം കൊണ്ടു തീർന്നില്ല; ഇന്നലെ ഏഴാച്ചേരിയില്‍ ആടിനെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു... ആട്ടിൻ കുഞ്ഞുങ്ങളെ കൊല്ലാൻ വീട്ടിനുള്ളിൽ വരെ നായ്ക്കൾ പാഞ്ഞുകയറി




സ്വന്തം ലേഖകൻ

കടനാട്ടിൽ തെരുവ് നായയുടെ വിളയാട്ട വാർത്ത കെട്ടടങ്ങും മുമ്പ് തൊട്ടടുത്ത പഞ്ചായത്തായ  രാമപുരത്തെ ഏഴാച്ചേരിയിൽ  തെരുവുനായ്ക്കള്‍ ആടിനെ കടിച്ചുകൊന്നു.


ഏഴാച്ചേരി ചാലില്‍ സുകുമാരന്റെ തള്ള ആടിനെയാണ് തെരുവുനായ്ക്കള്‍ കൊന്നത്. ഇന്നലെ വൈകിട്ട് 4.30 നാണ് ആക്രമണമുണ്ടായത്.

പുരയിടത്തിൽ നിന്ന്ആടുകളുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് സുകുമാരന്‍  ചെന്നപ്പോഴാണ് ആടിനെ ചത്തനിലയില്‍ കണ്ടത്. തൊട്ടടുത്ത്  രണ്ട് തെരുവുനായ്ക്കളുമുണ്ടായിരുന്നു. ആടിന്റെ അകിട്  നായ്ക്കൾ പൂര്‍ണ്ണ കടിച്ചെടുത്തിരുന്നു. 




കൂടെയുള്ള രണ്ട്ആട്ടിന്‍ കുഞ്ഞുങ്ങളെയും നായ്ക്കള്‍ ആക്രമിക്കാന്‍ തുടങ്ങിയപ്പോഴേയ്ക്കും സുകുമാരന്‍ കുഞ്ഞുങ്ങളെ എടുത്ത് വീടിനുള്ളില്‍ കയറി. പിന്തുടർന്ന് വീടിനുള്ളില്‍ വരെ തെരുവുനായ്ക്കള്‍ അക്രമിക്കുവാനായി എത്തിയെന്ന് സുകുമാരൻ പറഞ്ഞു.


ഏതാനും നാളുകള്‍ക്ക് മുന്‍പ് തെരുവ് നായ്ക്കള്‍ ഇതേ ആടിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. അതില്‍ നിന്നും സുഖം പ്രാപിച്ച് വന്നപ്പോഴാണ് വീണ്ടും ആക്രമണമുണ്ടായത്.ഈ തെരുവ് നായ്ക്കൾക്ക് പേ വിഷബാധയുണ്ടോ എന്ന കാര്യത്തിൽ നാട്ടുകാർക്ക് സംശയമുണ്ട്.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments