ഡിസംബര്‍ 19ന് ആരംഭിക്കുന്ന പാലാ രൂപത നാല്പതാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ ഗ്രൗണ്ടിലെ ഒരുക്കങ്ങള്‍ക്ക് ആരംഭം കുറിച്ചു.
പന്തല്‍ കാല്‍നാട്ടുകര്‍മ്മം ഇന്ന്  വൈകുന്നേരം പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു. ബൈബിള്‍ വ്യാഖ്യാനവും വിശുദ്ധ കുര്‍ബാനയുടെ ആഘോഷവും വഴി നമ്മില്‍ ആന്തരിക രൂപാന്തരീകരണം സംഭവിച്ച് പ്രകാശത്തിന്റെ മക്കളായി തീരാന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ദൈവജനത്തിന് അവസരമൊരുക്കുമെന്ന് ബിഷപ്പ് പറഞ്ഞു.
മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍.ജോസഫ് തടത്തില്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍. ജോസഫ് കണിയോടിക്കല്‍, പാലാ കത്തീഡ്രല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, ളാലം പഴയപള്ളി വികാരി ഫാ. ജോസഫ് തടത്തില്‍, അരുണാപുരം പള്ളി വികാരി ഫാ. മാത്യു പുല്ലുകാലായില്‍,
സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ജെയിംസ് മംഗലത്ത്, ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, ഷലോം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പഴയപറമ്പില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പാലാ രൂപത ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. കുര്യന്‍ മറ്റം, ജോര്‍ജ്ജുകുട്ടി ഞാവള്ളില്‍, സണ്ണി പള്ളിവാതുക്കല്‍, ബാബു തട്ടാംപറമ്പില്‍, ജോണിച്ചന്‍ കൊട്ടുകാപ്പള്ളി, സണ്ണി വാഴയില്‍, മാത്തുക്കുട്ടി താന്നിക്കല്‍, ബാബു തൊമ്മനാമറ്റം, റോഷി മൈലക്കല്‍ചാലില്‍, ഷാജി ഇടത്തിനകത്ത് തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നൽകി.




0 Comments