എം.സി. റോഡ് നിർമ്മിക്കാനും പഞ്ചായത്ത് ഫണ്ട്!!! മരങ്ങാട്ടുപിള്ളിപഞ്ചായത്ത് ആസ്തി രജിസ്റ്ററില്‍ ക്രമക്കേടും ലക്ഷങ്ങളുടെ അഴിമതിയുമെന്ന് പരാതി.... ക്ലറിക്കൽ മിസ്റ്റേക്ക് എന്ന് പഞ്ചായത്ത് ഭരണ സമിതി... എങ്കിൽ അതു തിരുത്തേണ്ടേ? എന്ന് പരാതിക്കാരൻ .......ഇന്നുച്ചയ്ക്ക് പാലാ പ്രസ്സ് ക്ലബ്ബിൽ നടത്തുന്ന പത്ര സമ്മേളനത്തിൽ കൂടുതൽ വിശദീകരണം നൽകുമെന്നു പഞ്ചായത്ത് സമിതി
സ്വന്തം ലേഖകൻ
മരങ്ങാട്ടുപിള്ളി പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ വ്യാജ രേഖപ്പെടുത്തലുകള്‍ വരുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി വിവരാവകാശമുള്‍പ്പടെയുള്ള രേഖകള്‍ ചൂണ്ടിക്കാട്ടി ആക്ഷേപമുയരുന്നു.പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ കുര്യനാട് വാളംമാനാല്‍ വി.ആര്‍ ജോഷിയുടെ ഉടമസ്ഥതയിലുള്ള ആറര സെന്റ് ഭൂമിയിലൂടെ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്ള കോലത്താംകുന്ന്-കോളനി റോഡ് ഉണ്ടെന്ന് സ്ഥാപിച്ച് കയ്യേറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് ആക്ഷേപത്തിനിടയായ പരാതിയുടെ ഉത്ഭവം.

പഞ്ചായത്ത് റോഡല്ലാത്ത സ്ഥലം കൈയേറി കോണ്‍ക്രീറ്റ് ചെയ്യാന്‍ നടത്തിയ ശ്രമത്തിനെതിരെ ഭരണസമിതിക്ക് പരാതി നല്‍കിയിട്ടും പരിഹാരമുണ്ടാവാത്തതിനെ തുടര്‍ന്ന് ജോഷി മുഖ്യമന്ത്രിക്കും പഞ്ചായത്ത് ഡയറക്ടര്‍ക്കും പരാതി നല്‍കിയതിനെത്തുടര്‍ന്ന്് പഞ്ചായത്ത് ജോയിന്റ് ഡയറക്ടറും വിജിലന്‍സ് ഓഫീസറും നടത്തിയ അന്വേഷണത്തില്‍ പഞ്ചായത്ത് ആസ്തി രജിസ്റ്ററില്‍ രേഖപ്പെടുത്തിയ കോലത്താംകുന്ന് കോളനി റോഡ് ജോഷിയുടെ വസ്തുവിലൂടെ ഉള്ളതല്ലെന്ന് കണ്ടെത്തിയിരുന്നു.
ഈ റോഡ് പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ രേഖപ്പെടുത്തിയത് തെറ്റാണെന്നും അദാലത്തില്‍ കണ്ടെത്തിയതിന് വിരുദ്ധമായി പഞ്ചായത്ത് ഭരണ സമിതിയെടുത്ത തീരുമാനം ശരിയല്ലെന്നും കണ്ടെത്തി.കുര്യനാട്- കുരിശുംതാഴത്ത്' എന്ന പേരിലുള്ള ഒന്നര കിലോമീറ്റര്‍ നീളവും ഏഴു മീറ്റര്‍ വീതിയും ഉള്ള ഒരു ടാര്‍ റോഡ് നിര്‍മ്മിച്ചതിന് 24 ലക്ഷം രൂപയും അവിടെ കലുങ്ക് നിര്‍മ്മാണത്തിന്  30,000 രൂപയും ചെലവഴിച്ചതായി പഞ്ചായത്ത് ആസ്തി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു വഴിയേ ഇല്ല എന്നും കണ്ടെത്തിയിട്ടുണ്ട്. പകരം 400 മീറ്റര്‍ നീളവും മൂന്നു മീറ്റര്‍ വീതിയും ഉള്ള ഒരു പുതിയ മണ്ണ് റോഡ് വിജിലന്‍സ് അന്വേഷണം വന്നപ്പോള്‍ നിര്‍മ്മിച്ച് ആസ്തി രജിസ്റ്ററില്‍ ഇപ്പോള്‍ ചേര്‍ത്തിട്ടുണ്ടന്നും ജോഷി പറയുന്നു.
വ്യാജമായ രേഖപ്പെടുത്തലുകള്‍ സംബന്ധിച്ചും പണം ചെലവഴിച്ചത് സംബന്ധിച്ചും പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം തേടിയിട്ടുണ്ട്. ആസ്തി രജിസ്റ്ററുകളിലെ ക്രമക്കേടുകള്‍ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ചും ചര്‍ച്ച ചെയ്തും ചട്ടപ്രകാരം പരിഹരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പഞ്ചായത്തില്‍ വ്യാപകമായ ക്രമക്കേടും അഴിമതിയുമാണ് നടക്കുന്നതെന്ന് ജോഷി മുഖ്യമന്ത്രിക്കും പോലീസ് വിജിലന്‍സിനും നല്‍കിയ പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള എം.സി റോഡിന്റെ ഭാഗമായ പുല്ലുവട്ടം ജംഗ്ഷന്‍ മുതല്‍ ചീങ്കല്ലേല്‍ വരെ 1.4 കിലോമീറ്റര്‍ ദൂരം പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തി 2450000/ രൂപ ചെലവഴിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ടന്ന് ജോഷി രേഖകള്‍ ചൂണ്ടിക്കാട്ടി പറയുന്നു.
 ഒന്നാം വാര്‍ഡില്‍ കുര്യനാട്ട് എം.സി റോഡിന്റെ അരികില്‍ പണികഴിപ്പിച്ച 'വഴിയിടം' എന്നടേക്ക് എ ബ്രേക്ക്- കുട്ടികളുടെ പാര്‍ക്കും പബ്ലിക് ടോയ്ലറ്റും പദ്ധതിക്ക് 23 ലക്ഷത്തിലധികം രൂപ ചെലവഴിച്ചതില്‍ അഴിമതി ഉണ്ടെന്നും പരാതി ഉണ്ടായിട്ടുണ്ട്. കുട്ടികളുടെ പാര്‍ക്ക് ഇത് വരെ നിര്‍മ്മിച്ചിട്ടില്ല. ടോയ്‌ലറ്റ് ബ്ലോക്കിന് പരമാവധി 5 ലക്ഷത്തില്‍ കൂടുതല്‍ ആവശ്യമില്ല. വ്യാജ വഴികള്‍ക്ക് പണം ചെലവഴിച്ചത് സംബന്ധിച്ച 2007-08 മുതലുള്ള രേഖകള്‍ ലഭ്യമല്ലെന്നാണ് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നാണ് പഞ്ചായത്ത് ജോയിന്റ് ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്ളത്.  
ഇതു സംബന്ധിച്ച ജോഷിയുടെ പരാതിയില്‍ പോലീസ് വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്.
     
രേഖകളില്‍ വഴിയേ പോയ ആരോ എഴുതി ചേര്‍ത്തതാണെന്ന മട്ടിലാണ് ഭരണസമിതി ന്യായീകരിക്കുന്നത്. അതേസമയം പഞ്ചായത്ത് ജോയിന്റ് ഡയറക്ടറോട് ഈ വസ്തുത പറയുന്നുമില്ല. പഞ്ചായത്തിന്റെ എല്ലാ നടപടികളും പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ പുനഃ പരിശോധിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണന്നും എന്നാല്‍
ഇക്കാര്യങ്ങളൊക്കെ പഞ്ചായത്ത് ഭരണസമിതി മറച്ചു മറച്ചുവെക്കുകയാണന്നും ജോഷി പറഞ്ഞു.

എം.സി റോഡ് അരികില്‍ കുര്യനാട്ട് മരങ്ങാട്ടുപിള്ളി പഞ്ചായത്ത് 23,13,183 രൂപ ചെലവഴിച്ച് 2021- ല്‍പൂര്‍ത്തിയാക്കിയ 'വഴിയിടം'.44 മാസത്തിനിടയില്‍ 12 മാസമാണ് പ്രവര്‍ത്തിപ്പിച്ചതെന്നും ജോഷി. ഇതിലും വന്‍ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് ജോഷി കുറ്റപ്പെടുത്തുന്നു.
"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

0 Comments