കെ.എം.മാണി പാലായുടെ നാമം രാജ്യം മുഴുവൻ എത്തിച്ചു. മന്ത്രി വി.എൻ.വാസവൻ




സ്വന്തം ലേഖകൻ

രാജ്യം മുഴുവൻ അറിയപ്പെടുന്ന സ്ഥലനാമമാണ് പാലാ എന്നും 'അര നൂറ്റാണ്ടിലധികം പാലായെ പ്രതിനിധീകരിച്ച കെ.എം.മാണി പാലായെ എവിടെയും അറിയപ്പെടുന്ന സ്ഥലമാക്കി മാറ്റിയെന്നും വി.എൻ - വാസവൻ പറഞ്ഞു.

 

 


 

ജില്ലാതല സ്ഥാനത്തിൻ്റെ സൗകര്യങ്ങൾ ലഭ്യമായ സ്ഥലമാണ് പാലാ എന്നും രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിൽ ഉള്ള വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസ അവസരത്തിനായി ഇന്ന് പാലായിൽ എത്തേണ്ട സാഹചര്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു.

നഗരസഭയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് തടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.





കെ.എം.മാണി തുടങ്ങി വച്ച മീനച്ചിൽ റിവർ വാലി പദ്ധതിയും മീനച്ചിൽ കുടിവെള്ള പദ്ധതിയും നടപ്പാക്കുന്നതിനായുള്ള നടപടികൾ നടന്നുവരുന്നതായി  ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്ററ്യനും യോഗത്തിൽ അറിയിച്ചു.

പാലാ നോളഡ്ജ് ഹബ് ആക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നതെന്നും വളരെ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്ന ഇൻഫോസിറ്റി പാലായിൽ കൊണ്ടുവരുന്നതിനും ശ്രമിക്കുന്നതായും ജോസ്.കെ.മാണി എം.പിയും പറഞ്ഞു. 

 

 

ആൻ്റോ ജോസ് പടിഞ്ഞാറേക്കര അദ്ധ്യക്ഷത വഹിച്ചു.തോമസ് ചാഴികാടൻ എം.പി സന്ദേശം നൽകി. മാണി. സി. കാപ്പൻ എം എൽ .എസമ്മാനങ്ങൾ വിതരണം ചെയ്തു.സിജി പ്രസാദ്, ബൈജു കൊല്ലം പറമ്പിൽ,ബിജു പാലൂപടവൻ എന്നിവർ പ്രസംഗിച്ചു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments