പാലാ കണ്ണില്‍ പൊടിയിടുന്ന റോഡ് വികസനത്തിനെതിരെ പ്രതിഷേധവുമായി പാലായിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നാളുകളായി പാലായില്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന സ്റ്റേഡിയം ജംഗ്ഷന്‍, റിവര്‍വ്യൂ റോഡ്, ടൗണ്‍ സ്റ്റാന്‍ഡ് ലിങ്ക് റോഡ്, ജനറല്‍ ആശുപത്രി റോഡ് എന്നിവ നവീകരിക്കാനോ, അറ്റകുറ്റപണി നടത്തി സുഗമമായ ഗതാഗതയോഗ്യമാക്കാനോ കഴിയാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തമാവുകയാണ്.
സ്റ്റേഡിയം ഭാഗത്തും റിവര്‍വ്യൂ റോഡിലും വലിയ ഗര്‍ത്തങ്ങളില്‍ പാറപ്പൊടിയും മെറ്റലും നിറച്ചാണ് താത്കാലിക ഗതാഗതം ഒരുക്കിയിരിക്കുന്നത്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കുഴികളില്‍ നിന്ന് പൊടിശല്യം രൂക്ഷമായിരിക്കുകയാണ്.
ഇരുചക്ര വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ വളരെ ബുദ്ധിമുട്ടിയാണ് ഈ ഭാഗങ്ങളിലൂടെ കടന്നുപോകുന്നത്. പ്രദേശത്തെ കടകളിലും ബസ് കാത്തു നില്‍ക്കുന്നവര്‍ക്കും പൊടിശല്യം അസഹനീയമായിരിക്കുന്ന അവസ്ഥയാണ്.
ശബരിമല തീര്‍ത്ഥാടകരും ജൂബിലി തിരുനാള്‍ ഉള്‍പ്പെടെയുള്ള ഉത്സവ കാലവും അടുത്തിട്ടും അധികാരികള്‍ നിസംഗതപുലര്‍ത്തുന്നത് കനത്ത അനാസ്ഥയാണെന്ന് യോഗം വിലയിരുത്തി.
അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സമരപരിപാടികള്‍ ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു.
രാജന്‍ കൊല്ലംപറമ്പില്‍ അധ്യക്ഷത വഹിച്ചു.
പ്രേംജിത്ത് ഏര്‍ത്തയില്‍, ഷോജി ഗോപി, തോമസുകുട്ടി നെച്ചിക്കാട്ട്, രാഹുല്‍ പിഎന്‍ആര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments