പാലായിൽ കോൺഗ്രസ്സിൽ വ്യാജന്മാർ വിലസുന്നൂവെന്ന് ആരോപണം..... ഖദർ ഇട്ടവരെല്ലാം കോൺഗ്രസ് നേതാക്കളാവില്ലെന്ന് ഔദ്യോഗിക വിഭാഗം.... തുടർച്ചയായി ചിലർ പ്രസ്താവനാ സമരം പ്രഖ്യാപിക്കുകയാണെന്നും ആരോപണം.... ഒറിജിനലേത് ? വ്യാജനേത്....? തരൂർ വരാനിരിക്കുന്ന പാലായിൽ കോൺഗ്രസ്സിലെ തമ്മിലടി മൂർച്ഛിക്കുന്നു...പ്രസിഡൻ്റുമാരെ അംഗീകരിക്കാൻ മടിയുള്ളവരും, പുന:സംഘടനയിലെ സ്ഥാനമോഹികളും പുതിയ കളികൾക്ക് പിന്നിലുണ്ടെന്നും ആക്ഷേപം



സുനിൽ പാലാ

കോൺഗ്രസ്സ്  ബ്ലോക്ക് - മണ്ഡലം കമ്മിറ്റികളുടേത്  എന്ന് തോന്നിക്കുന്ന പ്രസ്താവനകളുടെ പെരുമഴയിൽ അസ്വസ്ഥരാണ് പാലായിലെ ഔദ്യോഗിക കോൺഗ്രസ്സ് നേതൃത്വം.


ശശി  തരൂരിന്റെ വരവുമായി ബന്ധപ്പെട്ട് സംസ്ഥാന കോൺഗ്രസിന്റെ തന്നെ ശ്രദ്ധാ കേന്ദ്രമായി പാലാ ഏതാനും ദിവസങ്ങളായി മാറിക്കൊണ്ടിരിക്കെയാണ് യഥാർത്ഥ കോൺഗ്രസ്സ് തങ്ങളാണെന്ന  മട്ടിൽ ചിലരുടെ രംഗപ്രവേശമെന്ന്  പാലായിലെ നേതാക്കൾ പറയുന്നു.

ഇപ്പോൾ  കോൺഗ്രസ് കേന്ദ്രങ്ങളിൽ നിന്ന് പുറത്തുവരുന്ന ഓരോ വാർത്തകൾക്കും മാധ്യമങ്ങൾ വലിയ പ്രാധാന്യവും നൽകുന്നുണ്ട്.  എന്നാൽ ഈ അവസരം വിനിയോഗിച്ച് ചില വ്യാജന്മാർ വിലസുന്നുണ്ടെന്നാണ് ഇപ്പോൾ പാർട്ടി കേന്ദ്രങ്ങളിൽ നിന്നു തന്നെ ഉയരുന്ന ആരോപണം. അടുത്തിടെ ഒരു ഹോട്ടൽ പ്രശ്നവുമായി ബന്ധപ്പെട്ടും, റിവർവ്യൂ റോഡിൻ്റെ ശോച്യാവസ്ഥയ്ക്കെതിരെയുള്ള സമര പ്രഖ്യാപനവുമായി ബന്ധപ്പെട്ടും രംഗത്തു വന്ന ചില ഖദർധാരികളുടെ ഉദ്ദേശം വേറെയാണെന്നാണ് ഔദ്യോഗിക വിഭാഗത്തിൻ്റെ വിലയിരുത്തൽ.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാലായിലെ ചില പ്രാദേശിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ബ്ലോക്ക് മണ്ഡലം കമ്മിറ്റികളുടേത് എന്ന് തോന്നിക്കുന്ന ചില പ്രസ്താവനകളും യോഗ തീരുമാനങ്ങളും മാധ്യമങ്ങൾക്ക് ലഭിക്കുന്നുണ്ട്.  എന്നാൽ ഇവയുമായി കോൺഗ്രസ്സിൻ്റെ  ഔദ്യോഗികമായ മണ്ഡലം ' ബ്ലോക്ക് കമ്മിറ്റികൾക്ക് യാതൊരു ബന്ധവുമില്ല എന്നാണ് ചില നേതാക്കൾ പറയുന്നത്.  

ഈ കമ്മിറ്റികളിൽ ഭാരവാഹിത്വമുള്ള ചില ആളുകൾ  കൂടിയിരുന്നു കമ്മിറ്റിയുടേത് എന്ന നിലയിൽ  പ്രസ്താവനകൾ  ഇറക്കുകയും ഇത് മാധ്യമങ്ങൾക്ക് നൽകുകയും ചെയ്യുകയാണെത്രേ.  



കോൺഗ്രസ് എന്ന പ്രസിഡൻഷ്യൽ പാർട്ടിയിൽ പ്രസിഡന്റുമാരെ അംഗീകരിക്കാൻ  മടിയുള്ള ചില ഭാരവാഹികളും,  വരുന്ന പുന:സംഘടനയിൽ അത്തരം പദവികൾ കൈക്കലാക്കാൻ ആഗ്രഹിക്കുന്നവരുമാണ്  ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ എന്ന് പാർട്ടിക്കുള്ളിൽ തന്നെ അടക്കം പറച്ചിലുണ്ട്.

പലപ്പോഴും ഔദ്യോഗിക പാർട്ടി കമ്മിറ്റികൾ കൂടാൻ നിശ്ചയിക്കുന്ന വിവരം അറിയുമ്പോൾ തന്നെ ഇത്തരം പ്രസ്താവനകൾ യോഗം പോലും കൂടാതെ പുറത്തിറക്കപ്പെടുന്നു  എന്നാണ് വിവരം.  




ഇത്തരം പ്രവണതകളെ മാധ്യമങ്ങൾ  നിരുത്സാഹപ്പെടുത്തണം -തോമസ് ആർ. വി.

ഇരിക്കുന്ന സ്ഥാനത്തോടുള്ള  ഉത്തരവാദിത്വബോധം കൊണ്ട് കോൺഗ്രസ്സിനു തന്നെ   നാണക്കേട് ഉണ്ടാക്കുന്ന ഇത്തരം സംഭവങ്ങളെക്കുറിച്ച് പ്രതികരണത്തിന് ഇല്ലെന്നും , കോൺഗ്രസ് പാലാ  മണ്ഡലം പ്രസിഡൻറ് തോമസ് ആർ വി. പറയുന്നു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments