ഇന്നലെ രാത്രി പാലായിൽ വൈദ്യുതി ഭവന് സമീപം കാർ ഓട്ടോറിക്ഷയിലും ബൈക്കിലുമിടിച്ച് സ്ത്രീയ്ക്ക് ഗുരുതര പരിക്ക് .അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയതായി ദൃക്സാക്ഷികൾ പറഞ്ഞു ...... അപകടത്തിൻ്റെ സി.സി.സി.ടി.വി. ദൃശ്യം ഈ വാർത്തയോടൊപ്പം

ഇന്നലെ രാത്രി  പാലായിൽ വൈദ്യുതി ഭവന് സമീപം കാർ ഓട്ടോറിക്ഷയിലും ബൈക്കിലുമിടിച്ച് സ്ത്രീയ്ക്ക് ഗുരുതര പരിക്ക് .അപകടമുണ്ടാക്കിയ കാർ നിർത്താതെ  പോയതായി ദൃക്സാക്ഷികൾ പറഞ്ഞു ...... 

ഇന്നലെ രാത്രി 10.50ന് പാലാ വൈദ്യുതി ഭവന് 20 മീറ്റർ അടുത്താണ് അപകടമുണ്ടായത്. അപകടത്തിൻ്റെ സി.സി. ടി.വി. ദൃശ്യത്തിൽ ഇന്നലെ രാത്രി 10.50 നാണ് അപകടമുണ്ടായതെന്ന് കൃത്യമായി സൂചിപ്പിക്കുന്നുണ്ട്. മുണ്ടുപാലം സ്വദേശിയായ സ്ത്രീയ്ക്കാണ് പരിക്കേറ്റത്.

അപകടത്തിൻ്റെ സി.സി.സി.ടി.വി. ദൃശ്യം👇👇👇

 ഓട്ടോറിക്ഷയും ബൈക്കും ഇടിച്ച് തകർത്തു ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന സ്ത്രീക്ക് ഗുരുതര പരിക്കേൽപ്പിച്ച് കാർ നിർത്താതെ പോവുകയായിരുന്നു.  ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയിൽ നിന്നും തെറിച്ചു വീണ സ്ത്രീയുടെ മുകളിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു..ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയത്തെ സ്വകാര്യ  ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചില സൂചനകളുടെ അടിസ്ഥാനത്തിൽ കാർ കണ്ടെത്താൻ പാലാ പൊലീസ് അന്വേഷണം ആരംഭിച്ചു











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments