വീടിൻ്റെ ടെറസിൽ പതിയിരുന്ന മോഷ്ടാവിനെ നാട്ടുകാർ പിടികൂടി... കടനാട്, കൊല്ലപ്പള്ളി കൊടുമ്പിടി, കാവുംകണ്ടം പ്രദേശങ്ങളിൽ മോഷ്ടാക്കളുടെ വിഹാരം. ജനങ്ങൾ ജാഗ്രതൈ!


വീടിൻ്റെ ടെറസിൽ പതിയിരുന്ന മോഷ്ടാവിനെ നാട്ടുകാർ പിടികൂടി

കടനാട്, കൊല്ലപ്പള്ളി കൊടുമ്പിടി, കാവുംകണ്ടം പ്രദേശങ്ങളിൽ മോഷ്ടാക്കളുടെ വിഹാരം. ജനങ്ങൾ ജാഗ്രതൈ!

കൊല്ലപ്പള്ളിയിൽ കഴിഞ്ഞ ദിവസം പട്ടാപ്പകൽ വീടിനു മുകളിൽ ടെറസിൽ പതിയിരുന്ന മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിനു കൈമാറി. തൊട്ടടുത്ത ഇരു നില വീടിൻ്റെ ടെറസിൽ തുണി ഉണക്കാൻ കയറിയ സ്ത്രീയാണ് അയൽ വീടിൻ്റെ ടെറസിൽ മോഷ്ടാവ് പതിയിരിക്കുന്നത് കണ്ടത്. തുടർന്ന് അയൽവാസികളെ വിവരം അറിയിക്കുകയും മോഷ്ടാവിനെ പിടികൂടുകയായിരുന്നു. എറണാകുളം പറവൂർ സ്വദേശിയാണ് നാട്ടുകാർ പിടികൂടി മേലുകാവ് പോലീസിനു കൈമാറിയത്.


രണ്ടു ദിവസം മുമ്പ് കൊടുമ്പിടിയിൽ ഒരു കെട്ടിടത്തിൽ ജോലി കഴിഞ്ഞ് ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ രണ്ടു മൊബൈൽ ഫോണും അയ്യായിരം രൂപയും മോഷണം പോയി.
ഒരാഴ്ച മുമ്പ് കാവുംകണ്ടം പ്രദേശത്ത് വീടുകളിൽ മോഷണശ്രമം നടന്നിരുന്നു.
ഒരു മാസം മുമ്പ് കുറുമണ്ണ് പള്ളിയിൽ നിന്ന് ചെമ്പുകമ്പിയും പ്രദേശത്തെ 2 വീടുകളിൽ നിന്ന് 500 കിലോയോളം റബർ ഷീറ്റും ഒട്ടുപാലുംമോഷണം പോയിരുന്നു. കടനാട് ക്ഷേത്രത്തിലും മോഷണം നടന്നു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments