ചേർത്തല നഗരസഭയുടെ ബോർഡ് വെച്ച വണ്ടിയിൽ വാഗമൺ റൂട്ടിൽ നീർച്ചാലിലേക്ക് കക്കൂസ് മാലിന്യം തള്ളാനെത്തിയവരെ നാട്ടുകാർ ചേർന്നു പിടികൂടി പോലീസിൽ ഏൽപ്പിച്ചു.വണ്ടിയുടെ ഓരോ വശങ്ങളിലും വ്യത്യസ്ത വണ്ടി നമ്പരുകൾ ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്.ഈ വണ്ടിയിൽ തന്നെയാണ് കഴിഞ്ഞ ദിവസവും ഇതേ സ്ഥലങ്ങളിൽ വന്ന് കക്കൂസ് മാലിന്യംതള്ളിയിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിലൂടെ നാട്ടുകാർ സ്ഥിരീകരിച്ചു.
ചേർത്തല സ്വദേശികൾ തന്നെയാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.ഒരാൾ ഓടി രക്ഷപ്പെട്ടു.
മനുഷ്യൻറെ ജീവന് ഹാനികരമാം വിധത്തിലുള്ള ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് എതിരെ തീരെ നിസ്സാരമായ ശിക്ഷ മാത്രമാണ് നമ്മുടെ നിയമത്തിൽ ഉള്ളത് എന്നതാണ് ശോചനീയാവസ്ഥ.
മരണകാരണമാകുന്ന പലവിധ പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ കാരണമാകുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ മനപൂർവ്വമായ നരഹത്യയ്ക്ക് കേസെടുക്കുകയും വാഹനങ്ങൾ കണ്ടു കെട്ടുകയും അതിഭീമമായ തുക പിഴയായി ഏർപ്പെടുത്തുകയും ചെയ്യാതെ ഇത്തരം കാര്യങ്ങൾക്ക് മാറ്റം ഉണ്ടാവുകയില്ല




0 Comments