കെസിബിസി വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട രൂപതയുടെ സഹായത്താൽ സിഒഡി താമരശേരി നിർമിച്ച ആറു വീടുകളുടെ വെഞ്ചരിപ്പ് നടത്തി. ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണുക്കാടൻ, താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ എന്നിവർ നേത്യത്വം നൽകി. മരുതോങ്കരയിൽ രാവിലെയായിരുന്നു വെഞ്ചരിപ്പു ചടങ്ങ്. ഉച്ചയ്ക്ക് 1.45ന് വിലങ്ങാട്, വൈകുന്നേരം 5.45ന് ഇരിട്ടി എന്നിവിടങ്ങളിൽ വെഞ്ചരിപ്പ് നടന്നു. സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും നാട്ടുകാരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
കെഎസ്എസ്എഫ് ഡയറക്‌ടർ ഫാ. ജേക്കബ് മാവുങ്കൽ, താമരശേരി രൂപത വികാരി ജനറാൾ മോൺ. ഏബ്രഹാം വയലിൽ, ഇരിങ്ങാലക്കുട രൂപത വി കാരി ജനറാൾ മോൺ. ജോളി വടക്കൻ, ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്‌ഷൻ ഫോറം ഡയറക്‌ടർ ഫാ. തോമസ് നട്ടേക്കാടൻ, താമരശേരി രൂപത സിഒഡി ഡയറക്ട്‌ടർ ഫാ. സായി പാറൻകുളങ്ങര തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു.
ഫാ. ഷാജു ചിറയത്ത്, ഫാ. സിനു അരിമ്പുപറമ്പിൽ, ഫാ. ജിൻ്റോ വേരൻപിലാവിൽ, മരുതോങ്കര വികാരി ഫാ. ആന്റോ മൂലയിൽ, മഞ്ഞക്കുന്ന് വികാരി ഫാ. ബോബി പൂവത്തിങ്കൽ, സിഒഡി പ്രോജക്‌ട് ജീവനക്കാരായ ആൽബിൻ സക്കറിയാസ്, സിദ്ധാർഥ് എസ്. നാഥ്, പ്രിൻസ് തോമസ് എന്നിവരും സന്നിഹിതരായിരുന്നു. രൂപതയുടെ നേതൃത്വത്തിൽ നിർമാണത്തിലുള്ള മറ്റു ഭവന ങ്ങൾ അതിവേഗം പൂർത്തിയാക്കി കൈമാറുമെന്നും രൂപത അധികൃതർ അറിയിച്ചു.



0 Comments