സ്വന്തം ലേഖകൻ
പാലാ
നഗരസഭയിൽ ഇന്ന് ഭിന്നശേഷി സൗഹൃദ വാർഡ് സഭായോഗം നടത്തി.... ഭിന്നശേഷി
വിദ്യാർത്ഥികൾക്കായി 10 ദിവസത്തിനുള്ളിൽ 17 ലക്ഷം രൂപാ വിതരണം ചെയ്യുമെന്ന്
ചെയർപേഴ്സൺ ജോസിൻ ബിനോ
പാലാ നഗരസഭാ പരിധിയിൽ വരുന്ന എല്ലാ ഭിന്നശേഷിക്കാരുടെയും ശാരീരിക സാമൂഹ്യ ക്ഷേമ പശ്ചാത്തലങ്ങൾ വിലയിരുത്തുന്നതിനും 2023-24 കാലഘട്ടത്തിൽ അവരുടെ പൊതു ആവശ്യങ്ങൾ മനസ്സിലാക്കി കാലോചിതമായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിലേക്കായി ഭിന്നശേഷിക്കാരുടെ മാത്രമായ ഒരു വാർഡ് സഭായോഗം ഇന്ന് രാവിലെ നഗരസഭയിൽ നടത്തി.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മനു വരിക്കാനിക്കിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നഗരസഭാ ചെയർപേഴ്സൻ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു.ഭിന്ന ശേഷിക്കാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് മതിയായ തുക ബഡ്ജറ്റിൽ വകയിരുത്തുമെന്നും ചെയർപേഴ്സൺ പറഞ്ഞു.
നടപ്പ് വർഷം ഭിന്നശേഷി കുട്ടികൾക്കായുള്ള സ്കോളർഷിപ്പ് തുക ഇനത്തിൽ 17-ലക്ഷം രൂപ ഈ മാസം 15-ആം തീയതിയോടെ വിതരണം ചെയ്തു തുടങ്ങുമെന്നും ചെയർ പേഴ്സൺ ജോസിൻ ബിനോ അറിയിച്ചു.
0 Comments