കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ ജനദ്രോഹപരമായ ബഡ്ജറ്റിൽ പ്രതിഷേധിച്ച് വ്യാപാരികൾ പാലായിൽ പന്തം കൊളുത്തി പ്രകടനം നടത്തി




കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വാർഷിക ബഡ്ജറ്റിൽ ചെറുകിട വ്യാപ്യാരികളെ അവഗണിക്കുകയും, നികുതികൾ കുത്തനെ വർധിപ്പിക്കുകയും ചെയ്ത ജനദ്രോഹപരമായ നടപടിയിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റിന്റെ നേതൃത്വത്തിൽ നഗരത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.


പാലാ ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ ആരംഭിച്ച പ്രകടനം ളാലം പാലം ജംഗ്ഷനിൽ അവസാനിച്ചു. തുടർന്നു നടന്ന പ്രതിഷേധ സമ്മേളനം യൂണിറ്റ് പ്രസിഡന്റ്‌ വക്കച്ചൻ മറ്റത്തിൽ എക്സ്. എംപി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വി. സി. ജോസഫ് അധ്യക്ഷത വഹിച്ചു. 



ജോസ് ജോസഫ് ചെറുവള്ളി, യൂത്ത് വിങ്ങ് ജില്ലാ പ്രസിഡണ്ട് ജിനു കുര്യൻ, ജില്ലാ വൈസ് പ്രസിഡണ്ട് രതീഷ് കെ. ജി, തുടങ്ങിയവർ പ്രസംഗിച്ചു.



സംഘടനാ നേതാക്കളായ ബേബിച്ചൻ പുരയിടത്തിൽ, മനോജ് വൈപ്പന, ജിസ്മോൻ കുറ്റിയാങ്കൽ,ജോമോൻ പോൾസൻ, ജോൺ ദർശന, ബിബിൻ തോമസ്, വിപിൻ പോൾസൺ, എബിസൺ ജോസ്, ജയേഷ് ജോർജ്, ജോമോൻ കുറ്റിയാങ്കൽ, അജോമോൻ, സാബു പൂവേലി, ടോം ആനക്കല്ലങ്കൽ, സോണറ്റ്, അനീഷ് ജോർജ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

 

 

 



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments