മറ്റ് പിന്നാക്ക ഹിന്ദു വിഭാഗങ്ങള്‍ക്ക്(ഒ.ബി.എച്ച്) ലഭിച്ചിരുന്ന സംവരണം 10 ശതമാനമായി പുന:സ്ഥാപിക്കണമെന്ന് കേരള വെളുത്തേടത്ത് നായര്‍ സമാജം കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
വാഴൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സമ്മേളനം
സംസ്ഥാന പ്രസിഡന്റ് ടി.ജി. ഗോപാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡന്റ് പി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെക്രട്ടറി ഇ.എസ്.രാധാകൃഷ്ണന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സംസ്ഥാന ജന.സെക്രട്ടറി ബി.രാമചന്ദ്രന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറിമാരായ ആര്‍.സുശീല്‍ കുമാര്‍,എം.എസ്.സജീവ് കുമാര്‍, എം.ബി.സി.എഫ്. ജില്ലാ സെക്രട്ടറി ടി.എന്‍ മുരളീധരന്‍ നായര്‍, പി.എസ്.രവീന്ദ്രന്‍,പി.എന്‍. ശിവന്‍കുട്ടി, ടി.എന്‍.രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സമ്മേളനത്തില്‍ അനുമോദിച്ചു.
ഒ.ഇ.സി.വിദ്യാഭ്യാസ ആനുകൂല്യം അതത് വര്‍ഷം മുടക്കം കൂടാതെ നല്‍കുക, വരുമാന പരിധി 6 ലക്ഷത്തില്‍ നിന്ന് ക്രീമിലെയര്‍ പരിധിയായ എട്ട് ലക്ഷമാക്കുക, ജാതി തിരിച്ചുള്ള സെന്‍സസ് ഉടന്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.




0 Comments