ടിമ്പര്‍ ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സമ്മേളനം.




ടിമ്പര്‍ ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ എ ഐ റ്റി യു സി പാലാ മണ്ഡലം സമ്മേളനം പാലാ എ ഐ റ്റി യു സി ഹാളില്‍ നടന്നു. 

യൂണിയന്‍ പ്രസിഡന്റ്  സണ്ണി ഡേവിഡിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം എ ഐ റ്റി യു സി ജില്ല സെക്രട്ടറി അഡ്വ. വി കെ സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.

 

ജില്ല വൈസ് പ്രസിഡന്റ് ബാബു കെ ജോര്‍ജ്‌, മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ല സെക്രട്ടറി എം ജി ശേഖരന്‍, കിസ്സാന്‍ സഭ ജില്ല പ്രസിഡന്റ് അഡ്വ തോമസ് വി റ്റി, സിപിഐ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാര്‍,   എ ഐ റ്റി യു സി മണ്ഡലം സെക്രട്ടറി അഡ്വ. പി ആര്‍ തങ്കച്ചന്‍,    കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ല പ്രസിഡന്റ് ബിജു റ്റി ബി, കര്‍ഷക തൊഴിലാളി യൂണിയന്‍ മണ്ഡലം പ്രസിഡന്റ് അഡ്വ പയസ് രാമപുരം , എം റ്റി സജി, പി കെ രവികുമാര്‍, സിബി ജോസഫ്,ടോമി മാത്യു, കെ ബി അജേഷ്, പി എന്‍ പ്രമോദ്, കെ എസ് മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.


ഭാരവാഹികളായി ബിജു റ്റി ബി (പ്രസിഡന്റ് ),  അഡ്വ പയസ് രാമപുരം, എം റ്റി സജി, സിബി ജോസഫ് (വൈസ് പ്രസിഡന്റ്മാര്‍  ), പി കെ രവികുമാര്‍ ( സെക്രട്ടറി ), ടോമി മാത്യു, ജോസ്‌കുട്ടി ജേക്കബ്, അജി വട്ടാകുന്നേല്‍ (ജോയിന്റ് സെക്രട്ടര്‍മാര്‍ )എ ജി ചന്ദ്രന്‍ (ഖജാന്‍ജി ) എന്നിവര്‍ അടങ്ങുന്ന 21 അംഗ കമ്മറ്റിയെ തെരെഞ്ഞെടുത്തു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments