ഫലവൃക്ഷതൈകള്‍ വിതരണം ചെയ്തു




ഉഴവൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. 

ഒരു കോടി ഫലവൃക്ഷതൈകള്‍ നട്ടുവളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായാണ് വിവിധതരം ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തത്. 

 


ഉഴവൂര്‍ കൃഷി ഭവനില്‍ നടന്ന വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചന്‍ നിര്‍വഹിച്ചു. പ്ലാവ്, മാവ്, പേര, നാരകം എന്നീ ഇനത്തില്‍പ്പെട്ട അഞ്ഞൂറോളം ഫലവൃക്ഷ തൈകളാണ് വിതരണം ചെയ്യുന്നത്.



ഗ്രാമപഞ്ചായത്തിലെ മുഴുവന്‍പേര്‍ക്കും ഫലവൃക്ഷ തൈകള്‍ ലഭിക്കും. 100 രൂപ വിലയുള്ള ഫലവൃക്ഷ തൈകളാണ് വിതരണം ചെയ്യുന്നത്. ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജോണിസ് പി. സ്റ്റീഫന്‍, കൃഷിഭവന്‍ ഉദ്യോഗസ്ഥരായ പി.ഡി. ഗീത, അഞ്ജു തോമസ്, കര്‍ഷക മാര്‍ക്കറ്റ് പ്രസിഡന്റ് രഘു പാറയില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments