വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കുളില്‍ അല്‍ഫോന്‍സാ നാമധാരികളുടെ സംഗമം നടത്തി.
അല്‍ഫോന്‍സാ, അല്‍ഫോന്‍സ് എന്നി പേരുകള്‍ സ്വീകരിച്ച നാല്പത് വിദ്യാര്‍ത്ഥികളും അധ്യാപകരും സംഗമത്തില്‍ പങ്കടുത്തു. അസിറ്റന്റ് മാനേജര്‍ ഫാ. തോമസ് കട്ടിപ്പറമ്പില്‍ നാമധാരികള്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു.
ഹെഡ്മാസ്റ്റര്‍ സാബു മാത്യു സന്ദേശം നല്കി. അധ്യാപകരായ ജിജി ജോസഫ്, ഫ്രാന്‍സിസ് ജോസഫ്, സിനു ജോസഫ്, ഷാജി കോട്ടയില്‍ എന്നിവര്‍ നേതൃത്വം നല്കി.




0 Comments