മണിപ്പൂര്‍ കലാപം - യൂത്ത് ഫ്രണ്ട് (എം) പോസ്റ്റോഫീസ് ധര്‍ണ്ണ നടത്തി.



രണ്ടാം സ്വാതന്ത്ര്യസമരത്തിന് യുവജനങ്ങള്‍ മുന്നിട്ടിറങ്ങേണ്ട കാലം അതിക്രമിച്ചെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു.


യൂത്ത് ഫ്രണ്ട് (എം) ഭരണങ്ങാനം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മണിപ്പൂരില്‍ നടക്കുന്ന നരഹത്യക്കും സ്ത്രീ പീഡനത്തിനുമെതിരെ നടത്തിയ പോസ്റ്റ് ഓഫീസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 



ഇന്ന് മണിപ്പൂരില്‍ നടക്കുന്ന അനിഷ്ട സംഭവങ്ങള്‍ നാളെകളില്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. കേന്ദ്ര ഗവണ്‍മെന്റിന്റെ ഹിഡന്‍ അജണ്ടയാണ് മണിപ്പൂര്‍ വിഷയം വഷളാക്കിയത്. പ്രധാനമന്ത്രിയുടെ മൗനം കുറ്റവാളികള്‍ക്ക് നല്‍കുന്ന പ്രോത്സാഹനമാണെന്നും രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു. 

യൂത്ത് ഫ്രണ്ട് (എം) ഭരണങ്ങാനം മണ്ഡലം പ്രസിഡന്റ് സക്കറിയാസ്  ഐപ്പന്‍പറമ്പിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു.

 


സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ്‌കുട്ടി വരിക്കയില്‍, ആനന്ദ് ചെറുവള്ളില്‍, സുനില്‍ പയ്യപ്പള്ളില്‍, ജോസുകുട്ടി അമ്പലമറ്റം ,ടോമി തുരുത്തിക്കര ,സോണി മൈക്കിള്‍, ഷാജി കിഴക്കേക്കര, പ്രിന്‍സ് വരിക്കമാക്കല്‍, ബേബി കൂട്ടുങ്കല്‍, ജോജോ അടയ്ക്കപ്പാറ, സിനു തുമ്മനിക്കുന്നേല്‍, ജോബിന്‍ നെല്ലിക്കാനിരപ്പേല്‍, റിന്റു തോണിക്കുഴി, റോബിന്‍ പരുന്തു വീട്ടില്‍, ലൈജു മരോട്ടിക്കല്‍, വിഷ്ണു ചെറുശ്ശാല, ബോണി കലവനാല്‍, ടോണി ഉപ്പൂട്ടില്‍, ബിജു നടുവകുന്നത്ത്, സന്തോഷ് കള്ളിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments