മഴയും വെയിലും വക വയ്ക്കാതെ മെമ്പര്‍ ഓട്ടത്തിലാണ്...



കോരിച്ചൊരിയുന്ന കര്‍ക്കിടക മഴയും ഇടക്കിടെ തെളിയുന്ന വെയിലും എലിക്കുളം പഞ്ചായത്തിലെ രണ്ടാം വാര്‍ഡംഗം മാത്യൂസ് പെരുമനങ്ങാട് കാര്യമാക്കുന്നില്ല.

 ജൂലൈ 31 ന് മുന്‍പ് ക്ഷേമപെന്‍ഷന്‍  വാങ്ങുന്ന കിടപ്പു രോഗികളുടേയും, ഭിന്നശേഷിക്കാരുടേയും മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കണം. മുപ്പതോളം വീടുകളിലും,, മുപ്പതോളം കിടപ്പു രോഗികള്‍ ഉള്ള പാമ്പോലി സെറിനിറ്റി ഹോമിലെ അന്തേവാസികളുടേയും കൈ പതിപ്പിക്കുകയായിരുന്നു ലക്ഷ്യം.

ലക്ഷ്യം കൈവരിക്കുന്നതിനായി സുഹൃത്തും അക്ഷയാ സെന്റര്‍ നടത്തിപ്പുകാരനുമായ പി. കെ. മനോജിനെയും ഒപ്പം കൂട്ടി. പൂര്‍ത്തിയായവരില്‍ അവസാനത്തെ അതിഥി പ്രായാധിക്യം കൊണ്ട് അന്ധയായ കോട്ടയില്‍ പരേതനായ വേലായുധന്റെ ഭാര്യ 104 വയസ്സുള്ള കാര്‍ത്ത്യായനിയും കുടുംബവുമായിരുന്നു. 

കാര്‍ത്ത്യാനിയുടേയും കൈയുടെ വിരള്‍ മെഷനില്‍ പതിഞ്ഞില്ല പക്ഷേ അക്ഷയ സെന്റര്‍ ജീവനക്കാരനായ മനോജ് പി. കെ.അതിനുള്ള പരിഹാരവും പറഞ്ഞു നല്കി. കൈ പതിപ്പിക്കാന്‍ സാധിക്കാത്തവര്‍ അതിന്റെ സര്‍ട്ടിഫിക്കേറ്റ് ഗസറ്റഡ് ഓഫീസറില്‍ നിന്ന് മുദ്ര പതിപ്പിച്ചാല്‍ മതി. അതു മെമ്പര്‍ ഏറ്റെടുത്തു.ആ ലക്ഷ്യവും പൂര്‍ത്തിയാക്കി. 


മാത്യൂസ് പെരുമനങ്ങാട് മടങ്ങുമ്പോള്‍ ഒരു ചാരിതാര്‍ത്ഥ്യമുണ്ട്. താന്‍ നടത്തിയ കര്‍മ്മ പഥങ്ങളില്‍ ആരുടേയും കണ്ണുനീര്‍ വീണില്ല എന്ന സത്യം. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര്‍ക്ക് മസ്റ്ററിങ്ങ് ഫീസ് വാങ്ങാതെയും സ്വന്തം കൈക്കാശുമുടക്കി വാഹനമിറക്കിയും അക്ഷയ സെന്റര്‍ ജീവനക്കാരന് പണം നല്കാത്ത ഇടങ്ങളില്‍ സ്വന്തം കൈക്കാശ് ഉപയോഗിച്ച് പണം നല്കിയും മെമ്പര്‍മാര്‍ക്ക് മാതൃകയായി പഞ്ചായത്ത് മുഴുവനും വിടര്‍ന്ന് പുഷ്പിച്ച് നില്ക്കുകയാണ് ഇദ്ദേഹം.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments