എബി ജെ ജോസിന് ഗാന്ധി സ്പന്ദന ശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു
കേരളാ പ്രദേശ് ഗാന്ധി ദർശൻവേദി പിറവം നിയോജകമണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ ഗാന്ധി സ്പന്ദന ശ്രേഷ്ഠ പുരസ്കാരം മൂന്നാനി ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമത്തിൽ വച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിന് പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പുളിയ്ക്കകണ്ടം സമ്മാനിച്ചു.
കലുഷിതമായ ലോകസാഹചര്യത്തിൽ ഗാന്ധിയൻ ദർശനങ്ങൾക്ക് അനുദിനം പ്രസക്തി വർദ്ധിച്ചുവരികയാണെന്ന് ദിയ ചൂണ്ടിക്കാട്ടി. ഗാന്ധിയൻ ആദർശങ്ങൾ പിന്തുടരാൻ യുവജനത വിമുഖത കാണിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. ഗാന്ധി സ്മൃതി സംഗമവും ദിയ ബിനു ഉദ്ഘാടനം ചെയ്തു.
ചെയർമാൻ പ്രശാന്ത് പ്രഹ്ളാദ് അധ്യക്ഷത വഹിച്ചു. പാലാ നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു വരിയ്ക്കയാനി, കൗൺസിലർ സിജി ടോണി തോട്ടം, തോമസ് ജോസഫ്, ജില്ലാ സെക്രട്ടറി തോമസ് താളന്നാനി, ജില്ലാ സെക്രട്ടറി ജെയിംസ് കുറ്റിക്കോട്ടയിൽ, അഡ്വ സി കെ തോമസ്, രക്ഷാധികാരി റെജി വീരമന, കസ്തൂർബാ ഗാന്ധിദർശൻ വേദി ചെയർപേഴ്സൺ നിജി ബിജു, ജില്ലാ വൈസ് ചെയർമാൻ കെ സി തോമസ്, എക്സിക്യൂട്ടീവ് മെമ്പർ ബിജു ജോസഫ്, സോദരി സുകുമാരൻ, എബി ജെ ജോസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചനയും നടത്തി. ചടങ്ങിൽ ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർപേഴ്സൺ എന്ന ബഹുമതിയ്ക്ക് അർഹയായ ദിയ ബിനുവിനെ ഗാന്ധിദർശൻ വേദി ആദരിച്ചു.



0 Comments