വാഹനം കഴുകുന്നതിനിടെ ടിപ്പർ പിന്നിലേക്ക് നീങ്ങി…ഡ്രൈവർക്ക്....ദാരുണാന്ത്യം


പത്തനംതിട്ട പെരുമ്പെട്ടി അരുവിക്കലിൽ ടിപ്പർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. 

ഉന്നക്കാവ് സ്വദേശി കുഞ്ഞുമോൻ (55) ആണ് മരിച്ചത്. വാഹനം കഴുകുന്നതിനിടെയുണ്ടായ അപ്രതീക്ഷിത അപകടമാണ് ജീവൻ കവർന്നത്. 

ലോറി കഴുകിക്കൊണ്ടിരിക്കെ വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് പിന്നിലേക്ക് നീങ്ങുകയായിരുന്നു. പിന്നിലേക്ക് നീങ്ങിയ ലോറി നിയന്ത്രിക്കാനായി കുഞ്ഞുമോൻ ഓടിച്ചെന്ന് വാഹനത്തിനുള്ളിലേക്ക് ചാടിക്കയറി. 


എന്നാൽ, നിയന്ത്രണം വീണ്ടെടുക്കുന്നതിന് മുൻപ് തന്നെ വാഹനം താഴെയുള്ള റോഡിലേക്ക് മറിയുകയായിരുന്നു. മറിഞ്ഞ ലോറിയുടെ അടിയിൽപ്പെട്ടാണ് കുഞ്ഞുമോൻ മരിച്ചത്.  

 നാട്ടുകാരും വിവരമറിഞ്ഞെത്തിയ പോലീസും ചേർന്ന് ഉടൻ തന്നെ ഇദ്ദേഹത്തെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെരുമ്പെട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments