ഭരണങ്ങാനം പ്രധാന തിരുനാള്‍ ദിവസങ്ങളിലേക്ക്... അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥം തേടി വിശ്വാസ സമൂഹം.





ഭാരതത്തിന്റെ പ്രഥമ വിശുദ്ധ ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തിലെ വി. അല്‍ഫോന്‍സാമ്മയുടെ പ്രധാന തിരുനാള്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും നടക്കും.

വ്യാഴാഴ്ച രാവിലെ 5.30നും 6.45നും 8.30നും വി. കുര്‍ബാന, 11.30ന് വി. കുര്‍ബാന, സന്ദേശം, നൊവേന- തിരുവല്ല അതിരൂപതാ മെത്രാപ്പോലീത്ത തോമസ് മാര്‍ കുറിലോസ്, ഉച്ചകഴിഞ്ഞ് 2.30നും വൈകിട്ട് 5നും, വി.കുര്‍ബാന, നൊവേന, വൈകിട്ട് 6.30ന് ജപമാല പ്രദക്ഷിണം (മഠത്തിലേക്ക്), തിരുനാള്‍ സന്ദേശം- ഫാ. ബിജു കുന്നക്കാട്ട്. 



പ്രധാന തിരുനാള്‍ ദിനമായ 28ന് പുലര്‍ച്ചെ 4.45ന് വി. കുര്‍ബാന- ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, 6ന് വി. കുര്‍ബാന- ഫാ. സഖറിയാസ് ആലപ്പാട്ട്, 7ന് നേര്‍ച്ചയപ്പം വെഞ്ചരിപ്പ്, വി. കുര്‍ബാന- ബിഷപ്പ് എമരിത്തൂസ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, 8.30ന് വി. കുര്‍ബാന- മോണ്‍. ജോസഫ് തടത്തില്‍, 10.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന- ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, 

 


12ന് തിരുനാള്‍ പ്രദക്ഷിണം- ഫാ. സ്‌കറിയ വേകത്താനം, ഫാ. അലക്‌സാണ്ടര്‍ പൈകട, ഫാ. ജോസഫ് താഴത്തുവരിക്കയില്‍ എന്നിവര്‍ കാര്‍മ്മികരാകും. ഉച്ചകഴിഞ്ഞ് 2.30ന് വി. കുര്‍ബാന- മോണ്‍. ജോസഫ് കണിയോടിക്കല്‍, 3.30ന് വി. കുര്‍ബാന- ഫാ. ജോസ് കുറ്റിയാങ്കല്‍, 4ന് വി. കുര്‍ബാന- ഫാ. അബ്രഹാം തകിടിയേല്‍, 4.30ന് വി. കുര്‍ബാന- ഫാ. ജോസ് വള്ളോംപുരയിടത്തില്‍, 5.30ന് വി. കുര്‍ബാന- മോണ്‍. ജോസഫ് മലേപ്പറമ്പില്‍, 6.30ന് വി. കുര്‍ബാന- ഫാ. ജോണ്‍സണ്‍ പുള്ളീറ്റ്, 

7.30ന് വി. കുര്‍ബാന- ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, 8.30ന് വി. കുര്‍ബാന- ഫാ. അലക്‌സാണ്ടര്‍ മൂലക്കുന്നേല്‍, 9.30ന് വി. കുര്‍ബാന- ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ എന്നിവയാണ് പ്രധാന പരിപാടികള്‍.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments