കുഴിയടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം മേയ് 3 മുതൽ



കുഴിയടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ  ഭാഗവത സപ്താഹയജ്ഞം മേയ് 3 മുതൽ

 ഏറ്റുമാനൂർ പുന്നത്തറ വെസ്റ്റ് കുഴിയടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ  ഭാഗവത സപ്താഹയജ്ഞം മേയ് 3 മുതൽ 10 വരെ നടക്കുമെന്ന്  ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു ,
 പൈങ്ങോട് ശ്രീജിത്ത് ഗോവിന്ദൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. മിഥുൻ അജിതൻ നമ്പൂതിരി, മേക്കാട് വാസുദേവൻ നമ്പൂതിരി
എന്നിവരാണ് സഹആചാര്യന്മാർ.
 മൂന്നിന് വൈകിട്ട് ആറിന് മള്ളിയൂർ ദിവാകരൻ നമ്പൂതിരി
 ഭദ്രദീപം തെളിയിക്കുകയും മാഹത്മ്യ പ്രഭാഷണം നടത്തുകയും ചെയ്യും . 


യജ്ഞശാലയിൽ എല്ലാദിവസവും രാവിലെ 6 .15ന് 
 വിഷ്ണു സഹസ്രനാമം, സമൂഹാർച്ചന , 8 .30 ന്  പ്രഭാത ഭക്ഷണം , 9 മുതൽ ഭാഗവത പാരായണം പ്രഭാഷണം , ഉച്ചയ്ക്ക് 12 .30ന്   ഉച്ചഭക്ഷണം , രണ്ടു മുതൽ 6. 30 വരെ  ഭാഗവത പാരായണം പ്രഭാഷണം എന്നിവയുണ്ട് .
 പത്രസമ്മേളനത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി രക്ഷാധികാരി പ്രേംകുമാർ കുമാരമംഗലം, കൺവീനർ ഗിരീഷ് മണ്ണാലിൽ, കോർഡിനേറ്റർ എൻ. ബിനു കുമാർ , ദിനേശ് കെ. നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു .






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments