സൗജന്യ പച്ചക്കറി വിത്ത് വിതരണം നടന്നു





മുനിസിപ്പല്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ സൗജന്യ പച്ചക്കറി വിത്ത് വിതരണം നടന്നു. 

പച്ചക്കറിവിത്തുകളുടെ വിതരണ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ജോസിന്‍ ബിനോ നിര്‍വഹിച്ചു. കര്‍ഷകര്‍ക്ക് വെണ്ട, വഴുതന, പച്ചമുളക്, പയര്‍, തക്കാളി എന്നിവ വിതരണം നടത്തി.



കൂടാതെ അത്യുല്പാദന ശേഷിയുള്ള ടിഷ്യുകള്‍ച്ചര്‍ വാഴവിത്തുകളും, തെങ്ങിന്‍ തൈകളും കര്‍ഷകര്‍ക്ക് നല്‍കി. കൃഷി അസിസ്റ്റന്റ് ഓഫീസര്‍ ആശ പദ്ധതി വിശദീകരണം നടത്തി. 

 


കൃഷി ഉദ്യോഗസ്ഥരായ സനു ജി. അമ്പാട്ടുവയലില്‍, സൗമ്യ സദാനന്ദന്‍, ലിസി പി.വി എന്നിവര്‍ നേതൃത്വം നല്‍കി




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments