സേവനവും ലാളിത്യവും ജീവിതത്തില്‍ പകര്‍ത്തിയ ഗാന്ധിയനായ ഉമ്മന്‍ ചാണ്ടിയെ പുതു തലമുറ മാതൃകയാക്കി കണ്ടുപഠിക്കണമെന്ന് കടുത്തുരുത്തി സെന്റ് മേരീസ് പള്ളി വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ പറഞ്ഞു.
പാലാ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍. ഉമ്മന്‍ ചാണ്ടിയുടെ പാവങ്ങളോടുള്ള കരുണയും നിസ്വാര്‍ത്ഥമായ സേവന പ്രവര്‍ത്തനങ്ങളും ജനകീയതയുമാണ് അദ്ദേഹത്തെ അനശ്വരനാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്ലോക്ക് പ്രസിഡന്റ് എന്‍.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍, സി.പി.എം ഏരിയ സെക്രട്ടറി പി.എം. ജോസഫ്, തോമസ് കല്ലാടന്‍, ഏ.കെ. ചന്ദ്രമോഹന്‍, കേരള കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് ടോബിന്‍ കെ. അലക്‌സ്, പ്രൊഫ. സതീശ് ചൊള്ളാനി,
ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി, സി.പി.ഐ. മണ്ഡലം സെക്രട്ടറി പി.കെ ഷാജകുമാര്‍, കെ.ഡി.പി നേതാവ് എം.പി കൃഷ്ണന്‍ നായര്‍, ആര്‍.എസ്.പി. നേതാവ് വിജയകുമാര്‍, ഷോജി ഗോപി, പ്രേംജിത്ത് ഏര്‍ത്തയില്‍, തോമസ് ആര്‍.വി. ജോസ്, പയസ് മാണി, ജെയിംസ് ജീരകത്തില്‍, രാജു കൊക്കപുഴ, രാജു കോനാട്ട്, ജോര്‍ജുകുട്ടി ചൂരക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




0 Comments