ആത്മാവിന്റെ ശുശ്രൂഷയില്‍ വ്യാപരിക്കുവാന്‍ വിളിക്കപ്പെട്ടവരാണ് നാം. അങ്ങനെ ഈശോയാല്‍ ക്ഷണിക്കപ്പെട്ടവളാണ് അല്‍ഫോന്‍സാമ്മയെന്ന് മാര്‍ ജോസഫ് കൊല്ലംപറമ്പില്‍.
തിരുനാളിന്റെ അഞ്ചാം ദിനമായ ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. പരിധികളില്ലാതെ സ്‌നേഹിക്കാനും പരാതികളില്ലാതെ സഹിക്കാനുമാണ് അല്‍ഫോന്‍സാമ്മയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്.
സ്വര്‍ഗ്ഗ ചിന്തകള്‍ കൊണ്ട് ജീവിത ക്ലേശങ്ങളെയും വേദനകളെയും കീഴടക്കാന്‍ നമുക്ക് കഴിയണം. അലഞ്ഞു നടക്കുമ്പോഴും പാപത്തില്‍ വീഴുമ്പോഴും ദൈവത്തിന്റെ പുത്രര്‍ അല്ല എന്ന് അവിടന്ന് പറയുന്നില്ല. നീതിയുടെയും വിശുദ്ധിയുടെയും ജീവിതം നയിക്കുവാനുള്ള വിളിയിലേയ്ക്കാണ് അമ്മയുടെ ജീവിതം നമ്മെ ക്ഷണിക്കുന്നത്.
തിരുനാളിന്റെ അഞ്ചാം ദിനമായ ഇന്ന് ഫാ. ജോണ്‍സണ്‍ പുള്ളീറ്റ്, ഫാ. സഖറിയാസ് ആട്ടപ്പാട്ട്, ഫാ. മാത്യു തെന്നാട്ടില്‍,ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ ,ഫാ.ജെയിംസ് മംഗലത്ത്, ഫാ. . സെബാസ്റ്റ്യന്‍ പടിക്കുഴുപ്പില്‍ , ഫാ. ജോസഫ് തറപ്പേല്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
തിരുനാളിന്റെ ആറാം ദിവസമായി ഇന്ന് രാവിലെ 5.30ന് ഫാ. അബ്രാഹം കണിയാംപടിക്കല്‍, 6.45 ന് ഫാ. ആല്‍വിന്‍ ഏറ്റുമാനൂക്കാരന്‍, 8.30 ന് ഫാ. എല്‍ജിന്‍ മടിയ്ക്കാങ്കല്‍, 2.30 ന് ഫാ. അബ്രാഹം പാലയ്ക്കാതടത്തില്‍, 5.00 ന് ഫാ. തോമസ് പുല്ലാട്ട് , 7.00 ന് ഫാ. കുര്യന്‍ തടത്തില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. രാവിലെ 11:30ന് ഷംഷാബാദ് രൂപത സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. ഫാ. ജോസഫ് തെള്ളിക്കുന്നേല്‍, ഫാ. മാത്യു കണിയാംപടിക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരാകും.




0 Comments