മൂന്നു വര്‍ഷത്തിനു ശേഷം വീണ്ടും രോഗം..... വീണ നായര്‍ ആശുപത്രിയില്‍




സിനിമയും ടെലിവിഷനിലും ഒരുപോലെ ശ്രദ്ധേയയാണ് വീണ നായര്‍. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ആരാധകരെ ഒന്നടങ്കം ആശങ്കയിലാക്കിക്കൊണ്ട് തന്റെ രോഗവിവരം പങ്കുവച്ചിരിക്കുകയാണ് വീണ നായര്‍.മൂന്നുവര്‍ഷത്തിനു ശേഷം വീണ്ടും തന്നെ 'ഫൈബ്രോമയാള്‍ജിയ' ബാധിച്ചു എന്നാണ് താരം പറയുന്നത്. 


 

പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് വീണ ഇപ്പോള്‍. ആശുപത്രി കിടക്കയില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പമാണ് താരം രോഗ വിവരം പങ്കുവച്ചത്. നിരവധി പേരാണ് താരത്തിന് രോഗമുക്തി ആശംസിക്കുന്നത്.വളരെ വ്യത്യസ്തവും സങ്കീര്‍ണവുമായ ലക്ഷണങ്ങളോടു കൂടി കാണപ്പെടുന്ന ഒരു അവസ്ഥയാണ് ഫൈബ്രോമയാള്‍ജിയ അഥവാ പേശിവാതം. 

 


കേരളത്തില്‍ 3-4% ആളുകളില്‍ ഇത് കണ്ടുവരുന്നു. അതില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അകാരണവും വിട്ടുമാറാത്തതുമായ പേശികളുടെയും സന്ധികളുടെയും വേദനയും ക്ഷീണവുമാണ് ഇതിന്റെ പ്രധാന ലക്ഷണം.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments