വൈദ്യുതി വകുപ്പ് ജീവനക്കാരുടെ അനാസ്ഥ.... ജനം ദുരിതത്തില്‍



ഈരാറ്റുപേട്ട ഇലക്ട്രിക് സബ് സ്റ്റേഷന്റെ ഈരാറ്റുപേട്ട സെക്ഷനില്‍ നിന്നാണ് തലപ്പുലം, മേലുകാവ്, മൂന്നിലവ് എന്നീ മൂന്ന് പഞ്ചായത്തുകളിലേയ്ക്ക് മൂന്നിലവ് ഫീഡര്‍ വഴി കറന്റ് എത്തിയ്ക്കുന്നത്. 

ഈ ഫീഡറിന്റെ കീഴില്‍ ഏകദേശം പതിനായിരം കണ്‍സ്യൂമര്‍ ഉണ്ട്. കാറ്റും മഴയും കാരണമോ മറ്റ് എന്തെങ്കിലും ജോലികള്‍ ലൈനില്‍ ചെയ്യുമ്പോഴോ ഈരാറ്റുപേട്ട സബ് സ്റ്റേഷന്‍ സ്വിച്ച്ഓഫ് ചെയ്യേണ്ടി വരുന്ന സാഹചര്യത്തില്‍ തലപ്പുലം പഞ്ചായത്തിലെ ഓലായം, തെള്ളിയാമറ്റം, പൂവത്താനി, കരികിലക്കാനം, വെട്ടിപ്പറമ്പ്, കളത്തുക്കടവ്, വലിയമംഗലം പ്രദേശങ്ങളും മേലുകാവ് പഞ്ചായത്തിലെ ഇടമറുക്, ഇടമറുക് ആശുപത്രിപ്പടി, പയസ്മൗണ്ട്, കിഴക്കന്‍മറ്റം, കോണിപ്പാട്, വാകക്കാട്, ചാലമറ്റം, മേലുകാവുമറ്റം, കളപ്പുരപ്പാറ, മേലുകാവ്, കേലാനി, പെരിങ്ങാലി, ഇലവീഴാപൂഞ്ചിറ വയര്‍ലസ് സ്റ്റേഷന്‍ എന്നീ പ്രദേശങ്ങളും മൂന്നിലവ് പഞ്ചായത്തിലെ വാളകം, മേച്ചാല്‍, നെല്ലാപ്പാറ, ഇല്ലിക്കക്കല്ല്, ഇരുമാപ്ര, മങ്കൊമ്പ്, ചൊവ്വൂര്‍, മൂന്നിലവ് ടൗണ്‍, തഴക്കവയല്‍, കൂട്ടക്കല്ല്, ചകിണിയാംതടം എന്നീ പ്രദേശങ്ങളും ഇരുട്ടിലാകുന്നു. നാല് വര്‍ഷം മുന്‍പ് റബര്‍ തോട്ടങ്ങളില്‍ കൂടി പോയിരുന്ന 11 കെ.വി. ലൈനുകള്‍ മെയിന്‍ റോഡുകളിലേയ്ക്ക് മാറ്റി സ്ഥാപിച്ചിട്ടുളളതാണ്.



പാലാ ഇലക്ട്രിക് സബ് സ്റ്റേഷനില്‍ നിന്ന് കൊല്ലപ്പള്ളി സെക്ഷനു കീഴില്‍ കൊല്ലപ്പള്ളി ഫീഡര്‍ വഴി മേലുകാവ് പഞ്ചായത്തിലേയ്ക്ക് രണ്ട് പ്രദേശത്തുകൂടി 11 കെ.വി. ലൈന്‍ വലിച്ചിട്ടുണ്ട്. ഒരെണ്ണം കുറുമണ്ണ് മനയ്ക്കക്കണ്ടം ഭാഗത്തുളള ട്രാന്‍സ്ഫോമിറനു സമീപം എ.ബി. സ്വിച്ച് സ്ഥാപിച്ച് കിഴക്കന്‍മറ്റം വരെ11 കെ.വി.ലൈന്‍ വലിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ചാര്‍ജ്ജ് ചെയ്തിട്ടില്ല.

 മറ്റൊന്ന് മേരിലാന്റ കിഴക്കന്‍മറ്റം ആശ്രമം ജംഗ്ഷനില്‍ ട്രാന്‍സ്ഫോമിറനു സമീപം എ.ബി. സ്വിച്ച് സ്ഥാപിച്ച് കിഴക്കന്‍മറ്റം വരെ 11 കെ.വി. ലൈന്‍ വലിച്ചെങ്കിലും ഇതും ചാര്‍ജ്ജ് ചെയ്തിട്ടില്ല. അതുപോലെ മേലുകാവുമറ്റം അസംപ്ഷന്‍ ജംഗ്ഷനില്‍ ട്രന്‍സ്ഫോമിറനു സമീപം എ.ബി. സ്വിച്ച് സ്ഥാപിച്ച്11 കെ.വി. ലൈന്‍ വലിച്ചിട്ടുളളതുമാണ്. ഇതും ചാര്‍ജ്ജ് ചെയ്തിട്ടില്ല.

ഈരാറ്റുപേട്ട സബ് സ്റ്റേഷനില്‍ കറന്റ് ഇല്ലാത്തപ്പോള്‍ പാലാ ഇലക്ട്രിക് സബ് സ്റ്റേഷനില്‍ നിന്ന് മേലുകാവ് പഞ്ചായത്തിന്റെ ടി മൂന്ന് ഭാഗത്തേയ്ക്ക് 11 കെ.വി. ലൈന്‍ വഴി എത്തുന്ന കറന്റ് തുറന്ന് വിടുമ്പോള്‍ മൂന്ന് പഞ്ചായത്തിലും കറന്റ് ലഭിക്കുവാന്‍ സാധിക്കും. അതുപോലെ മുട്ടം ഇലക്ട്രിക് സബ് സ്റ്റേഷനില്‍ നിന്ന് മൂലമറ്റം സെക്ഷന്റെ കീഴില്‍ തുടങ്ങനാട് ഫീഡര്‍ വഴി മേലുകാവ് കാഞ്ഞിരംകവല, പാണ്ടിയമ്മാവ് ഭാഗത്തും ട്രാന്‍സ്ഫോമറിനു സമീപം എ.ബി. സ്വിച്ച് സ്ഥാപിച്ചിട്ടുണ്ട്. ഈ 11 കെ.വി. വരുന്ന ലൈന്‍ മേലുകാവുമറ്റം ദീപ്തി ജംഗ്ഷന്‍ വരെ ഉണ്ട്. എന്നാല്‍ ഇത് ചാര്‍ജ്ജ് ചെയ്തിട്ടില്ല. ഇത് ചാര്‍ജ്ജ് ചെയ്താല്‍ പാലാ സബ്സ്റ്റേഷനിലും ഈരാറ്റുപേട്ട സബ് സ്റ്റേഷനിലും കറന്റ് ഇല്ലാത്തപ്പോള്‍ മൂലമറ്റം പവ്വര്‍ ഹൗസില്‍ നിന്ന് നേരിട്ട് ഈ മൂന്ന് പഞ്ചായത്തുകളില്‍ കറന്റ് എത്തിക്കുവാന്‍ സാധിക്കും.

ഈരാറ്റുപേട്ട ഇലക്ട്രിക് സബ് സ്റ്റേഷനില്‍ നിന്ന് ഭരണങ്ങാനം സെക്ഷന്‍ വഴി കയ്യൂര്‍ ഫീഡറില്‍ നിന്ന് ഇടമറുക് മഠം ജംഗ്ഷനിലേയ്ക്ക് മൂന്ന് കിലോമീറ്റര്‍ 11 കെ.വി. ലൈന്‍ 10 വര്‍ഷം മുന്‍പ് വലിച്ച് ചാര്‍ജ്ജ് ചെയ്യാതെ കാട് കയറികിടക്കുകയാണ്. ഇടമറുകില്‍ എ.ബി. സ്വിച്ച് സ്ഥാപിച്ചിട്ടുണ്ട്.


ദിവസവും ഇരുപത് തവണയെങ്കിലും മൂന്നിലവ് ഫീഡന്റെ കീഴില്‍ വൈദ്യുതി വന്നുപോവുകയും തന്മൂമൂലം വൈദ്യുത ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ജനം ദുരിതത്തിലാവുകയും ചെയ്യുന്നു. ബന്ധപ്പെട്ട വകുപ്പ് മേല്‍ പണികള്‍ കോടികള്‍ മുടക്കി പണികഴിച്ചെങ്കിലും 11 കെ.വി. ലൈനുകളും എ.ബി. സ്വിച്ചുകളും എല്ലാം നശിച്ച് പോയ്ക്കൊണ്ടിരിക്കുകയാണ്. മേലുകാവ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പല സബ് സ്റ്റേഷനുകളില്‍ നിന്ന് എത്തിച്ച് നിര്‍ത്തിയിരിക്കുന്ന വൈദ്യുതി ഈരാറ്റുപേട്ട സബ് സ്റ്റേഷനില്‍ സ്വിച്ച് ഓഫ് ചെയ്യുമ്പോള്‍ കറന്റ് പോകുന്ന ഭാഗത്തേയ്ക്ക് കടത്തിവിടാവുന്നതാണ്.

ഇതുമൂലം കെ.എസ്.ഇ.ബി.യ്ക്ക് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തികലാഭം നേടിയെടുക്കുവാന്‍ സാധിക്കും. ഏകദേശം പതിനായിരത്തോളം ഗുണഭോക്താക്കള്‍ക്ക് എല്ലാ സമയവും കറന്റ് ലഭിക്കുവാന്‍ സാധിക്കുകയും ചെയ്യും. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഈ കാര്യം കണ്ടില്ലെന്ന് നടിച്ച് ജനങ്ങളെ വിഢികളാക്കി ക്കൊണ്ടിരിക്കുകയാണ്. 

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, വയര്‍ലസ ്സ്റ്റേഷന്‍, ചെറുകിട വ്യവസായങ്ങള്‍, കടകള്‍, സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രി, ആരാധനാലയങ്ങള്‍, ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവടങ്ങളിലും വീടുകളിലും സുഗമമായി വൈദ്യുതി ലഭിക്കുന്നതിന് ഇത് ചാര്‍ജ്ജ് ചെയ്യുന്നതുമൂലം സാധിക്കും. ആയതിനാല്‍ ഉടന്‍ ഈ ലൈനുകള്‍ ചാര്‍ജ്ജ് ചെയ്യുന്നതിനുളള അടിയന്തിര നടപടി ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗവും മേലുകാവ് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റും കൂടിയായ ജെറ്റോ ജോസ് പാലാ സര്‍ക്കിള്‍ ചീഫ് എന്‍ജീനിയര്‍ മുമ്പാകെ പരാതി നല്‍കി.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments