മൂലമറ്റം വൈദ്യുതി നിലയം; മൂന്നാം നമ്പര്‍ ജനറേറ്ററിന്റെ റണ്ണറിന് തകരാര്‍


മൂലമറ്റം വൈദ്യുത നിലയത്തിലെ മൂന്നാം നമ്പര്‍ ജനറേറ്ററിന് തകരാര്‍. 

ജനറേറ്ററിന്റെ റണ്ണറിലാണ് വിള്ളല്‍ സംഭവിച്ചിട്ടുള്ളത്. സാധാരണ ഇങ്ങനെ വിള്ളല്‍ ഉണ്ടായാല്‍ വെല്‍ഡിങ്ങ് നടത്തിയാണ് പരിഹരിക്കാറുളളത്. എന്നാല്‍ ഈ വിളളല്‍ പരിഹരിക്കാവുന്നതിലും വലുതാണ്. റണ്ണര്‍ മാറ്റി പുതിയത് സ്ഥാപിക്കേണ്ടതുണ്ട്. 

 

തകരാര്‍ പരിഹരിക്കാന്‍ ഏകദേശം ഒരു മാസത്തിലധികം സമയം വേണ്ടിവരും. 6 ജനറേറ്ററുകളുളള മൂലമറ്റം വൈദ്യുതി നിലയത്തില്‍ ആറാം നമ്പര്‍ ജനറേറ്ററിന്റെ വാര്‍ഷിക അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ചത്തേക്ക് ജനറേറ്ററിന്റെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി പ്രവര്‍ത്തനമാരംഭിക്കും.


വൈദ്യുതി നിലയത്തില്‍ ഇപ്പോള്‍ നാല് ജനറേറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. കുളമാവ് ഡാമില്‍ നിന്നും പെന്‍സ്റ്റോക്ക് വഴി എത്തുന്ന ജലം ടര്‍ബയ്ന്‍ ബക്കറ്റില്‍ തട്ടിച്ചാണ് ജനറേറ്റര്‍ കറക്കുന്നത്. ഒന്നരക്കിലോമീറ്ററോളം ഉയരത്തില്‍ നിന്നും എത്തുന്ന ജലം ടര്‍ബയ്ന്‍ ബക്കറ്റില്‍ തട്ടുന്നത് മൂലം ഒരു ലക്ഷത്തി എണ്‍പതിനായിരം കുതിരശക്തിയിലാണ് ജനറേറ്റര്‍ കറങ്ങുന്നത്.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments