കോട്ടയം ജില്ലയിലെ മികച്ച കാർഷിക സ്ഥാപനമായി മേലുകാവ് പഞ്ചായത്ത് എൽ പി സ്കൂൾ



സംസ്ഥാന തല കർഷക അവാർഡിന്റെ ഭാഗമായി കൃഷി വകുപ്പ് കോട്ടയം ജില്ലയിലെ മികച്ച കാർഷിക സ്ഥാപനമായി മേലുകാവ് പഞ്ചായത്ത് എൽ പി സ്കൂൾ , കോണിപ്പാട് തിരഞ്ഞടുക്കപ്പെട്ടു. സംസ്ഥാനതല മത്സരത്തിനു അർഹതയും നേടി.

സ്കൂൾ പച്ചക്കറിത്തോട്ടം ജില്ലയിൽ ഒന്നാം സ്ഥാനം മേലുകാവ് പഞ്ചായത്ത് ഗവ. എൽപി സ്കൂളിന്.  സ്കൂൾ ഉച്ചഭക്ഷണത്തിനായ
മുഴുവൻ പച്ചക്കറികളും സ്കൂളിലും പരിസരത്തുമായിട്ട് അര ഏക്കർ സ്ഥലത്ത് വിദ്യാർ ഥികളും, അധ്യാപക, അനധ്യാപകരും ചേർന്നാണ് ഉത്പാദിച്ചത്.

 

സംസ്ഥാനതല മത്സരത്തിനും സ്കൂൾ യോഗ്യത നേടി. ഈ വർഷത്തെ പച്ച ക്കറി കൃഷിയും സ്കൂളിൽ ആരംഭിച്ചു. പ്രധാനാധ്യാപിക അനീസ, പിടിഎ പ്രസിഡന്റ് ജോമി ജോസഫ് എന്നിവരാണ് നേതൃത്വം നൽകുന്നത്.


സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കൃഷി വകുപ്പിന്റെ സഹായത്തോടെ സ്കൂളുകളിൽ നടത്തുന്ന സ്കൂൾ പച്ച ക്കറി തോട്ടത്തിന് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയത് മേലുകാവ് പഞ്ചായ ത്ത് ഗവ. എൽപി സ്കൂൾ. സംസ്ഥാനതല കർഷക അവാർഡിന്റെ ഭാഗമായിട്ടാണ് മേലുകാവ് പഞ്ചായത്ത് എൽപി സ്കൂൾ പ്രവർത്തന മികവിൽ  തെരഞ്ഞെടുക്കപ്പെട്ടത്.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments