ഫ്യൂച്ചര്‍ സ്റ്റാര്‍സ് എഡ്യൂക്കേഷന്‍ പ്രോജക്ട് പ്രതിഭാ പുരസ്‌കാര വിതരണം നടത്തി.




എംഎല്‍എ സര്‍വീസ് ആര്‍മിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നടന്നുവരുന്ന ഫ്യൂച്ചര്‍ സ്റ്റാര്‍സ് എഡ്യൂക്കേഷന്‍ പ്രോജക്റ്റിന്റെ ഭാഗമായി പൂഞ്ഞാര്‍ നിയോജകമണ്ഡത്തിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിഭാ പുരസ്‌കാരവും, 100% വിജയം കൈവരിച്ച സ്‌കൂളുകള്‍ക്കുള്ള എക്‌സലന്‍സ് അവാര്‍ഡ് ദാനവും പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. 

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കോട്ടയം ജില്ലാ കളക്ടര്‍ വി. വിഘ്‌നേശ്വരി ഐഎഎസ് അവാര്‍ഡ് ദാനം നടത്തി.





ചടങ്ങില്‍ മുന്‍ എംഎല്‍എ കെ.ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി.കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ഫ്യൂച്ചര്‍ സ്റ്റാര്‍സ് പ്രോജക്ട് ഡയറക്ടര്‍ ഡോ. ആന്‍സി ജോസഫ് ചടങ്ങിന് സ്വാഗതം ആശംസിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ടീച്ചര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം പി ആര്‍ അനുപമ, പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാല്‍, പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിള്‍, പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്, തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോര്‍ജ്, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈന്‍, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ല ഓഫീസര്‍ ഷൈലജ പി എച്ച്, കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക് ചെയര്‍മാന്‍ ജോര്‍ജ്കുട്ടി ആഗസ്തി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.



അഡ്വ. സാജന്‍ കുന്നത്ത്, കെ.ജെ തോമസ് കട്ടയ്ക്കല്‍ ,ഡയസ് മാത്യു കോക്കാട്ട് , കെ.കെ ശശികുമാര്‍, ടി രാജന്‍, ജോണിക്കുട്ടി മഠത്തിനകം, കെ. പി സുജീലന്‍ ,ചാര്‍ലി കോശി, ബാബു ടി ജോണ്‍, ഡൊമിനിക് കല്ലാട്ട്, എം.ജി സുജ, പി എ ഇബ്രാഹിംകുട്ടി, ആര്‍ ധര്‍മ്മകീര്‍ത്തി,നോബി ഡൊമിനിക്, ഡോ. മാത്യു കണമല ,നിയാസ് എം എച്ച്, അഭിലാഷ് ജോസഫ്, സച്ചിന്‍ സനില്‍, മാര്‍ട്ടിന്‍ ജെയിംസ്, ദേവസ്യാച്ചന്‍ പുളിക്കല്‍, എമില്‍ മണിമല, റോബിന്‍ കുഴിപ്പാല, ജുവല്‍ ജോസ് തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 800 ഓളം കുട്ടികള്‍ക്കും, 100% വിജയം കൈവരിച്ച അമ്പതോളം സ്‌കൂളുകള്‍ക്കുമാണ് ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments