ഇടുക്കി മെഡിക്കല്‍ കോളജില്‍ നഴ്സിംഗ് കോളേജിന് അനുമതി



ഇടുക്കി മെഡിക്കല്‍ കോളജിനോട് അനുബന്ധിച്ചു നഴ്സിംഗ് കോളജ് കൂടി ആരംഭിക്കുന്നതിന് ഉത്തരവായതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. 

ഇത് മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ ഇതിലൂടെ സംഭവിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടുക്കി ഉള്‍പ്പെടെ സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളജുകളോട് അനുബന്ധിച്ച് നഴ്സിംഗ് കോളജുകള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

 


ഉന്നത വിദ്യാഭ്യാസ രംഗത്ത് മുന്‍ഗണന നല്‍കിയാണ് സര്‍ക്കാരിന്റെ ഇതുവരെയുള്ള ഓരോ പ്രവര്‍ത്തനങ്ങളുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇടുക്കി മെഡിക്കല്‍ കോളജിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉറപ്പ് നല്‍കിയിരുന്നു. ഈ വര്‍ഷം നേഴ്സിംഗ് രംഗത്ത് മാത്രം 600 സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാനായി. 


സംസ്ഥാനത്ത് മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് മികച്ച മുന്നേറ്റമാണ് സര്‍ക്കാര്‍ നടത്തുന്നത്. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും നടത്തിയ ഇടപെടലുകള്‍ക്ക് മന്ത്രി റോഷി അഗസ്റ്റിന്‍ നന്ദി പറഞ്ഞു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments