കര്‍ക്കടക പുണ്യവുമായി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ രാമായണ വിചാരധാരയ്ക്ക് ഒരുക്കങ്ങളായി. കര്‍ക്കടക മാസത്തിലെ എല്ലാ ഞായറാഴ്ചയും നടക്കുന്ന രാമായണ പ്രഭാഷണ പരമ്പരയ്ക്ക് നാളെ തുടക്കമാകും.
നാളെ വൈകിട്ട് 6.30 ന് എം.ജി. യൂണിവേഴ്‌സിറ്റി എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഇ.എന്‍. ശിവദാസന്‍ കാരിക്കോട് രാമായണ വിചാരധാര ഉദ്ഘാടനം ചെയ്യും. കൊച്ചി ഇന്‍കംടാക്‌സ് അഡീഷണല്‍ കമ്മീഷണര്‍ ജ്യോതിസ് മോഹന്‍ ഐ.ആര്‍.എസ്. മുഖ്യാതിഥിയായി പങ്കെടുക്കും. എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്‍ വനിതാസംഘം ചെയര്‍പേഴ്‌സണ്‍ മിനര്‍വാ മോഹന്‍ മുഖ്യപ്രഭാഷണം നടത്തും. കാവിന്‍പുറം ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. പി.എന്‍. ചന്ദ്രശേഖരന്‍ നായര്‍, പി.എസ്. ശശിധരന്‍, സുരേഷ് ലക്ഷ്മിനിവാസ് എന്നിവര്‍ പ്രസംഗിക്കും.
30-ാം തീയതി വൈകിട്ട് 6.30 ന് പ്രൊഫ. ബി. വിജയകുമാറും, ഓഗസ്റ്റ് 6 ന് വൈകിട്ട് 6.30 ന് ലളിതാംബിക കുഞ്ഞമ്മയും ഓഗസ്റ്റ് 13 ന് വൈകിട്ട് 6.30 ഡോ. എന്‍.കെ. മഹാദേവനും പ്രഭാഷണം നടത്തും.
രാമായണ വിചാരധാരയുടെ ഭാഗമായി എല്ലാ ദിവസവും ഗണപതിഹോമം, ഭഗവതിസേവ, വിശേഷാല്‍ ദീപാരാധന, കര്‍ക്കടക പൂജ എന്നിവയുമുണ്ട്. അതിവിശിഷ്ടമായ തിടപ്പള്ളില്‍ പത്മമിട്ടുള്ള പൂജയും വഴിപാടായി നടത്തുന്നുണ്ട്.
വിചാരധാര സമ്മേളനങ്ങള്‍ക്ക് ശേഷം ഔഷധക്കഞ്ഞിയും വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9745260444.




0 Comments