കേന്ദ്ര ഗവൺമെന്റ് വിമർശകരെ അധികാരം ഉപയോഗിച്ച് ഇല്ലായ്മ ചെയ്യുന്നു. അഡ്വ സെബാസ്റ്റ്യൻ കുളത്തിങ്കൽ എം എൽ എ.

 
ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര ഗവൺമെന്റ് അധികാരം ഉപയോഗിച്ച് വിമർശകരെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണ്. മണിപ്പൂരിൽ ബിജെപി കൊലപാതക രാഷ്ട്രീയം കളിക്കുകയാണെന്നും അഡ്വ സെബാസ്റ്റ്യൻ കുളത്തിങ്കൽ എം എൽ എ പറഞ്ഞു.
 
കഴിഞ്ഞ 70 ദിവസങ്ങൾക്കുമേലെ മണിപ്പൂരിൽ നടക്കുന്ന മനുഷ്യ വേട്ടക്കും, ക്രിസ്ത്യൻ ആരാധനാലയങ്ങൾ ഉൾപ്പെടെ നിരവധി ആരാധനാലയങ്ങൾതകർക്കപ്പെട്ടു  ഈ അതിക്രമങ്ങൾ നടക്കുമ്പോൾ പ്രധാനമന്ത്രി ഒരഭിപ്രായവും പറയാതെ അക്രങ്ങൾക്ക് പച്ചക്കൊടി കാണിക്കുകയായിരിന്നു വെന്നും അദ്ദേഹം പറഞ്ഞു.
 


 
പാലായിൽ എൽ ഡി എഫ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂരിലെ വംശഹത്യക്കും, ആരാധനാലയങ്ങൾ തകർത്തതിനെതിരെയും പാലായിൽ സ്റ്റേഡിയം ജംഗ്ഷനിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം ലാലിച്ചൻ ജോർജ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം കൺവീനർ ബാബു കെ ജോർജ്   അന്തരിച്ചു മുൻ മുഖ്യ മന്ത്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി അനുശോചനപ്രമേയം അവതരിപ്പിച്ചു. 
 

 
റെജി  സക്കറിയ, അഡ്വ വി കെ സന്തോഷ്‌ കുമാർ, അഡ്വ ജോസ് ടോം, ബെന്നി മൈലാടൂർ,   പി എം ജോസഫ് , ഫിലിപ്പ് കുഴികുളം, സിബി  തൊട്ടുപുറം, ബേബി ഉഴുത്തുവാൽ, അഡ്വ തോമസ് വി റ്റി, പി കെ ഷാജകുമാർ,നിർമ്മല ജിമ്മി, റാണി ജോസ്, അഡ്വ വി എൽ സെബാസ്റ്റ്യൻ, ഔസേപ്പച്ചൻ ഓടക്കൽ, ടോബിൻ കെ അലക്സ്‌, പെണ്ണമ്മ ടീച്ചർ,രാജേഷ് വാളിപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു. 



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments