ആര്‍.വി.എം. യൂ.പി. സ്‌കൂള്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു



നാലമ്പല തീര്‍ത്ഥാടനത്തിനോട് അനുബന്ധിച്ച് ആര്‍.വി.എം. യൂ.പി. സ്‌കൂളിലെ സ്‌കൗട്ട്, നന്മ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപം ബുക്ക് സ്റ്റാള്‍ ആരംഭിച്ചു. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട്, വാര്‍ഡ് മെമ്പര്‍ ജെയ്‌മോന്‍ മുടയാരത്ത്, സ്‌കൂള്‍ മാനേജര്‍ മുകേഷ് കുന്നൂര്‍മന, ആര്‍.വി.എം. ട്രസ്റ്റ് പ്രസിഡന്റും, ശ്രീരാമസ്വാമി ക്ഷേത്രം മാനേജരുമായ  രഘുനാഥ് കുന്നൂര്‍മന, പി.റ്റി.എ. പ്രസിഡന്റ് എം.വി. ശ്രീനിവാസ്, മാതൃസംഗമം പ്രസിഡന്റ് നിഷ ബിജു, ഹെഡ്മിസ്ട്രസ് രേഖ ഉണ്ണികൃഷ്ണന്‍, വിനയചന്ദന്‍ എന്‍., പ്രമോദ് എം.ബി., മായ ബി. നായര്‍, ബെന്നി കെ.ഓ., ജയശങ്കര്‍, ഇന്ദിര സി.ആര്‍. എന്നിവര്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. 


രാമായണം, കുചേലവൃത്തം വഞ്ചിപ്പാട്ട്, മഹാഭാരതം, ഭഗവത് ഗീത, ഡിക്ഷണറി, തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുവാനാവശ്യമായ ഒട്ടനേകം ബുക്കുകളുമാണ് വില്‍ക്കുന്നത്. 

 


കര്‍ക്കിടക മാസത്തിലെ ശനി, ഞായര്‍ ദിവസങ്ങളിലാണ് ബുക്ക് സ്റ്റാള്‍ പ്രവര്‍ത്തനം നടക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഇതിലൂടെ കണ്ടെത്തുന്ന തുക വിവിധ സേവന പ്രവര്‍ത്തനത്തിനായി ഉപയോഗിക്കും. ഇതിലൂടെ കുട്ടികളുടെ സാമൂഹിക പ്രതിബദ്ധതയും വര്‍ധിക്കുമെന്ന് ബുക്ക് സ്റ്റാള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ഷൈനി സന്തോഷ് പറഞ്ഞു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments