ഉമ്മന്‍ചാണ്ടിയ്ക്ക് ഓര്‍ത്തഡോക്‌സ് സഭ മരണാനന്തര ആത്മീയ പദവി നല്‍കിയേക്കും?
പുതുപ്പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഉമ്മന്‍ചാണ്ടിയെ കാണാന്‍ ദിവസവും എത്തുന്നത് നൂറുകണക്കിനാളുകള്‍ ! ജീവിച്ചിരുന്നപ്പോള്‍ ഏറ്റവുമധികം ജനങ്ങള്‍ക്ക് നന്മ ചെയ്ത നേതാവിന് നന്ദി പറഞ്ഞ് കല്ലറയില്‍ മെഴുകുതിരി കത്തിക്കുന്ന വിശ്വാസികളും. സഭയുടെ ഔദ്യോഗിക ആത്മീയ അംഗീകാരം ഉടനുണ്ടാകുമെന്ന് സൂചന
അദ്ദേഹത്തിന്റെ കല്ലറയില്‍ പ്രാര്‍ത്ഥന നടത്തുന്നവരും ഏറെയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ആത്മീയപദവി നല്‍കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.
ജീവിച്ചിരുന്നപ്പോള്‍ തന്നെ നിരവധിപ്പേരുടെ ജീവിതത്തിന് നിറം പകര്‍ന്ന നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിന്റെ അന്ത്യയാത്ര അതിന്റെ തെളിവായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അദ്ദേഹം ചെയ്ത നന്മകളുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നത് തുടരുകയാണ്. ജീവിച്ചിരുന്നപ്പോള്‍ തന്നെ വിശുദ്ധനായിരുന്ന ഉമ്മന്‍ചാണ്ടിക്ക് മരണാനന്തരം ആത്മീയ പദവി ലഭിക്കുമെന്നു ചിന്തിക്കുന്നവരും കുറവല്ല. ഇതിന് ഓര്‍ത്തഡോക്സ് സഭ തയ്യാറാവുമെന്നാണ് പലരും കരുതുന്നത്.
മരണാനന്തരം സഭ നല്‍കുന്ന പദവികള്‍ ഏതെങ്കിലും അദ്ദേഹത്തിന് നല്‍കണമെന്നാവശ്യപ്പെടുന്നവരുമുണ്ട്. ജീവിച്ചിരുന്നപ്പോള്‍തന്നെ ജീവിത വിശുദ്ധി നേടിയ ആളാണ് അദ്ദേഹമെന്നും പലരും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഇക്കാര്യം ഔദ്യോഗികമായി തന്നെ ഓര്‍ത്തഡോക്സ് സഭയോട് ആവശ്യപ്പെടണമെന്നാണ് പലരും പറയുന്നത്. ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയേപോലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്ത് ആളുകളെ സഹായിച്ച മറ്റൊരാള്‍ ഇല്ല എന്നതാണ് യാഥാര്‍ഥ്യം.




0 Comments