മണിപ്പൂര്‍ ജനതയ്ക്കു ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു സിഎസ് ഐ ഈസ്റ്റ് കേരള മഹായിടവകയുടെ നേതൃത്വത്തില്‍ മേലുകാവില്‍ നടന്ന റാലിയില്‍ നൂറുകണക്കിനു പേര്‍ പങ്കാളികളായി.
മണിപ്പൂരില്‍ ശാന്തി പുലരണമെന്നും, കലാപത്തിനെതിരെ ഭരണകൂടം ഇടപെടണമെന്നും ആവശ്യം ഉയര്‍ത്തിയ മുദ്രാവാക്യങ്ങളും പ്ലാക്കാര്‍ഡും ഏന്തി നടന്ന റാലി പഞ്ചായത്ത് ഓഫിസ് പടിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജു സോമന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
എച്ച് ആര്‍ഡി സെന്ററില്‍ സമാപിച്ച ശേഷം ചേര്‍ന്ന സമ്മേളനം ബിഷപ് വി.എസ്. ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. ബിഷപ് ഡോ.കെ.ജി. ദാനിയേല്‍ അധ്യക്ഷത വഹിച്ചു. ഫാ. ഡോ.ജോര്‍ജ് കാരം വേലി മുഖ്യ പ്രഭാഷണം നടത്തി. മഹായിടവക ഭാരവാഹികളായ റവ. പി.സി. മാത്യൂ കുട്ടി,റവ. ടി.ജെ.ബിജോയി, ടി.ജോയ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.




0 Comments