സെന്റ് ജോസഫ് കേറ്ററിംങ് കോളേജില്‍ കപ്പഫെസ്റ്റ് 27 ന്





സെന്റ് ജോസഫ്  കേറ്ററിംങ് കോളേജ് മുത്തോലി ഗ്രാമീണം 
സൊസൈറ്റിയുടെ  സഹകരണത്തോടെ വ്യാഴാഴ്ച കപ്പ ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കും. 

വ്യത്യസ്തതരം കപ്പ അധിഷ്ഠിത വിഭവങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മേളയാണിത്. ചെറുധാന്യങ്ങള്‍,  ഗോതമ്പ്, അരി, ചക്ക എന്നിവയും കപ്പയും  സംയോജിപ്പിച്ചുള്ള നൂറില്‍ പരം വിഭവങ്ങള്‍ മേളയിലുണ്ടാകുമെന്ന് കോളേജ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


വിവിധതരം സംരഭകരുടെ ഭക്ഷ്യ ഉത്പന്നങ്ങളും ബേക്കറി  ഉത്പന്നങ്ങളും  പ്രദര്‍ശനത്തിനുണ്ടാകും. പ്രമ്പരാഗത ഭക്ഷണങ്ങളുടെ വാണിജ്യ സാധ്യതകള്‍ പര്യവേക്ഷണം ചെയ്യുന്ന  സംരഭകര്‍ക്ക് അവസരങ്ങള്‍  നല്‍കും.ഉച്ചകഴിഞ്ഞ് രണ്ടിന് മന്ത്രി  റോഷി അഗസ്റ്റിയന്‍ മേള ഉദ്ഘാടനം ചെയ്യും. ദേശീയ തലത്തില്‍  അറിയപ്പെടുന്ന പാചക വിദഗ്ധനായ   വിക്കി രത്നാനിയുടെ തത്സമയ പാചകഷോ  മേളയില്‍ വ്യത്യസ്തമാക്കും. 


ചെറുധാന്യങ്ങളും  ചക്കയും ചേര്‍ത്തുള്ള  കപ്പ  അധിഷ്ഠിതമായ  100 വിഭവങ്ങളുടെ പ്രദര്‍ശനവും പാചക വിവരണവും നടക്കും.

പത്രസമ്മേളനത്തില്‍  കോളേജ് അധികൃതരായ ഫാ.ജോസഫ് വാട്ടപ്പള്ളില്‍, പ്രിന്‍സിപ്പല്‍ ഡോ.ഷെറിന്‍ കുര്യന്‍,ഫാ. ജോണ്‍  മറ്റമുണ്ടയില്‍, എന്‍.കെ.ശശികുമാര്‍,
പ്രൊഫ. വര്‍ഗീസ്  ജോണ്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments