എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്ന ദൈവത്തെ നാം മനസ്സിലാക്കണമെന്നും അങ്ങനെ ദൈവ പരിപാലനയ്ക്കു വിധേയത്വം പ്രഖ്യാപിക്കുന്നവരാകണമെന്നും ഷംഷാബാദ് രൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് പാടിയത്ത്.
തിരുനാളിന്റെ ആറാം ദിനമായ ഇന്ന് വി. കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വിശ്വാസിയുടെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവീക പദ്ധതിയുടെ ഭാഗമാണ്. എല്ലാറ്റിനെയും ദൈവീക പദ്ധതിയുടെ ഭാഗമായി സ്വീകരിക്കാന്‍ കഴിഞ്ഞതിനാലാണ് സുവിശേഷത്തിന്റെ വിരോധാഭാസത്തെ അംഗീകരിക്കാന്‍ അല്‍ഫോന്‍സാമ്മയ്ക്കു കഴിഞ്ഞത്. ഈ ലോകത്തിന്റെ ഗതിവിഗതികള്‍ക്കനുസരിച്ച് പോകുന്നവര്‍ക്ക് സുവിശേഷ ജീവിതം അസാദ്ധ്യമാണ്.
സഹനത്തിന്റെയും പീഢനത്തിന്റെയും വേളയിലൂടെ കടന്നു പോകുന്ന മണിപ്പൂരിലെ നമ്മുടെ സഹോദരങ്ങള്‍ക്കു അല്‍ഫോന്‍സാമ്മയുടെ ജീവിതം ആശ്വാസമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാ. ജോസഫ് തെള്ളിക്കുന്നേല്‍, ഫാ. മാത്യു കണിയാംപടിക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായി.
തിരുനാളിന്റെ ആറാം ദിനമായ ഇന്ന് ഫാ. അബ്രാഹം കണിയാംപടിക്കല്‍, ഫാ. ആല്‍വിന്‍ ഏറ്റുമാനൂക്കാരന്‍, ഫാ. എല്‍ജിന്‍ മടിയ്ക്കാങ്കല്‍ CRM, ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍,ഫാ.അബ്രാഹം പാലയ്ക്കാതടത്തില്‍, ഫാ. തോമസ് പുല്ലാട്ട്, ഫാ. കുര്യന്‍ തടത്തില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
തിരുനാളിന്റെ ഏഴാം ദിവസമായ നാളെ രാവിലെ 5.30ന് ഫാ.ജോസഫ് തോട്ടത്തില്‍, 6.45 ന് ഫാ. ജിബിന്‍ ജോര്‍ജ് ആനിത്തോട്ടത്തില്‍ MSFS, 8.30 ന് ഫാ.ജോര്‍ജ് പൂനാട്ട് vc, 2.30 ന് ഫാ. ക്രിസ്റ്റി പന്തലാനിക്കല്‍, 5.00 pm ന് ഫാ. ജോസ് കുഴിഞ്ഞാലില്‍ , 7.00 pm ന് ഫാ തോമസ് വാലുമ്മേല്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. രാവിലെ 11:30ന് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. ഫാ. ജോസഫ് ചൂരയ്ക്കല്‍, ഫാ. ജോസഫ് അട്ടാങ്ങാട്ടില്‍ എന്നിവര്‍ സഹകാര്‍മ്മികരാകും.




0 Comments