പാലാ നഗരസഭയില്‍ നിന്നും സമീപ പഞ്ചായത്തുകളില്‍ നിന്നും ധാരാളം കുട്ടികളും പൊതുജനങ്ങളും എത്തുന്ന നഗരസഭ കുമാരനാശാന്‍ പാര്‍ക്കിന്റെ പോരായ്മകള്‍ പരിഹരിക്കുന്നതിന് വിളിച്ച് ചേര്‍ത്ത സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിന് ശേഷം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോയും സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരും മുനിസിപ്പല്‍ ഉദ്യേഗസ്ഥരും പാര്‍ക്ക് സന്ദര്‍ശിച്ച് പോരായ്മകള്‍ വിലയിരുത്തി.
അടിയന്തരമായി പാര്‍ക്ക് വൃത്തിയാക്കുന്നതിനും പെയിന്റ് അടിച്ച് മനോഹരമാക്കുന്നതിനും കൂടുതല്‍ ഗാര്‍ഡനിംഗ് നടത്തുന്നതിനും കൊച്ചു കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും കൂടുതല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനും മഹാകവി കുമാരനാശന് ഉചിതമായ സ്മാരകം സ്ഥാപിക്കുന്നതിനും ആദ്യഘട്ടത്തില്‍ മുന്‍ഗണന നല്‍കുമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
രണ്ടാം ഘട്ടത്തില്‍ ആധുനിക റൈഡുകളും വിശ്രമകേന്ദ്രവും സ്ഥാപിക്കും.യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ്, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ സാവിയോ കാവുകാട്ട്, ബിന്ദുമനു, ഷാജു തുരുത്തന്‍, ബിജി ജോജോ ,മായാപ്രദീപ് മുനിസിപ്പല്‍ സെക്രട്ടറി ജൂഹി മരിയ ടോം, മുനിസിപ്പല്‍ എഞ്ചിനിയര്‍ സിയാദ് എന്നിവര്‍ പങ്കെടുത്തു.




0 Comments