കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് സ്കൂളുകളില്‍ പ്രഭാതഭക്ഷണ പദ്ധതി ആരംഭിച്ചു



കിടങ്ങൂര്‍   ഗ്രാമപഞ്ചായത്ത്  ഗവണ്‍മെന്‍റ് സ്കൂളുകളിലെ കുട്ടികള്‍ക്ക് 2023-24 പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രഭാതഭക്ഷണം പദ്ധതി ആരംഭിച്ചു. 
 


കിടങ്ങൂര്‍ ഗവ.എല്‍പിബിഎസ്, ചെമ്പിളാവ് ഗവ.യുപിഎസ്, കിടങ്ങൂര്‍ എല്‍പിജിഎസ്, പിറയാര്‍ ഗവ.എല്‍പിഎസ് എന്നീ സ്കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എല്ലാ ദിവസവും പ്രഭാതഭക്ഷണം കൊടുക്കുന്ന പദ്ധതിയ്ക്കായി പഞ്ചായത്ത് 9.61 ലക്ഷം രൂപ നീക്കിവച്ചിരിക്കുന്നു. ആഴ്ചയില്‍ എല്ലാ ദിവസവും വിവിധങ്ങളായ വിഭവങ്ങളാണ് നല്‍കുന്നത്. 
 


പ്രഭാതഭക്ഷണ വിതരണ പദ്ധതിയുടെ ഉദ്ഘാടനം കിടങ്ങൂര്‍ എല്‍പിബി സ്കൂളില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഹേമ രാജുവിന്‍റെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ്  ബോബി മാത്യു നിര്‍വ്വഹിച്ചു. 
 
വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് മാളിയേക്കല്‍, സുരേഷ് പി ജി, റ്റീനാ മാളിയേക്കല്‍, പിറയാര്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ്  ശ്രീകല എസ്, ബിനി എം പോള്‍, പിറ്റിഎ പ്രസിഡന്‍റ് ഹരികുമാര് എന്നിവര്‍ സംസാരിച്ചു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments