വീണ്ടെടുക്കാം മതേതര ഇന്ത്യയെ എന്ന മുദ്രാവാക്യമുയര്‍ത്തി ആഗസ്റ്റ് 15 ന് ജില്ലാകേന്ദ്രങ്ങളില്‍ എ.ഐ.വൈ.എഫ്. സംഘടിപ്പിക്കുന്ന സേവ് ഇന്ത്യ അസംബ്ലി കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ടയില്‍ വെച്ച് നടക്കും.
സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ സംഘാടകസമിതി രൂപീകരണ യോഗം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോണ്‍ വി. ജോസഫ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത് കുമാര്‍ അധ്യക്ഷത വഹിച്ചു . സെക്രട്ടറി ഷമ്മാസ് ലത്തീഫ് സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബാബു കെ ജോര്‍ജ്, പാര്‍ട്ടി മണ്ഡലം സെക്രട്ടറി ഇ.കെ. മുജീബ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എംജി ശേഖരന്‍, പി എസ് സുനില്‍, എ.ഐ.വൈ.എഫ്. മണ്ഡലം സെക്രട്ടറി മുഹമ്മദ് ഹാഷിം എന്നിവര്‍ സംസാരിച്ചു.
സംഘാടക സമിതി രക്ഷാധികാരികളായി വി കെ സന്തോഷ് കുമാര്‍, ബാബു കെ. ജോര്‍ജ്, എം.ജി. ശേഖരന്‍, സംഘാടകസമിതി ഭാരവാഹികളായി ഇ.കെ. മുജീബ് (ചെയര്‍മാന്‍) മുഹമ്മദ് ഹാശിം (കണ്‍വീനര്‍) പി.എസ്. സുനില്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.




0 Comments