രാമായണം കേട്ടിരുന്നാല്‍ ഏതൊരു നരനും കോപത്തെ ജയിക്കാനാകുമെന്നും മത്സരത്തെ മറികടന്നു ദുര്‍ഘടങ്ങളെല്ലാം തരണം ചെയ്തു സുഖമായി രാമ ഭക്തരായി ജീവിക്കാനാകുമെന്നും രാമന്‍ പരബ്രഹ്മം തന്നെയെന്നും ആചാര്യന്‍ പി. കെ. അനീഷ് പറഞ്ഞു.
വെമ്പള്ളി ദേവി ക്ഷേത്ര സന്നിധിയില്‍ നടക്കുന്ന രാമായണ തത്വ സമീക്ഷയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നാളെ സമീക്ഷവേദിയില്‍ രാവിലെ 7 മുതല്‍ 10 വരെ രാമായണ പാരായണം 10 ന് ശാന്ത എസ് പിള്ളയുടെ പ്രഭാഷണം,11.30 ന് രോഗശാന്തിക്കായി കൂട്ട മൃത്യുഞ്ജയ പുഷ്പാഞ്ജലി 12 നും രാത്രി 7 നും ആചാര്യ പ്രഭാഷണം. ഉച്ചക്ക് 1 ന് ശബരിസല്‍ക്കാരം രാത്രി 8 ന് ഔഷധ കഞ്ഞി വിതരണം.




0 Comments