ബൈക്ക് റേസിംഗിനിടെ അപകടത്തില്‍ പെട്ട് 13 കാരനായ കായിക താരത്തിന് ദാരുണാന്ത്യം; നഷ്ടമായത് ടൂവീലര്‍ റേസിംഗില്‍ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തിയ ആദ്യ ഇന്ത്യന്‍ താരത്തെ






ബൈക്ക് റേസര്‍ കൊപ്പാരം ശ്രേയസ് ഹരീഷ് റേസിംഗിനിടെ നടന്ന അപകടത്തില്‍ മരിച്ചു. സ്‌പെയിനില്‍ നടന്ന ടൂവീലര്‍ റേസിംഗില്‍ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തിയ ആദ്യ ഇന്ത്യക്കാരനായ പതിമൂന്നുകാരനാണ് ശ്രേിയസ് ഹരീഷ്. ചെന്നൈ ഇരുങ്ങാട്ടുകോട്ടയില്‍നടക്കുന്ന ദേശീയ മോട്ടോര്‍സൈക്കിള്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ (എന്‍എംആര്‍സി) വെച്ച് നടന്ന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് അന്ത്യം.




ശനിയാഴ്ചയായിരുന്നു സംഭവം. ബംഗളൂരു കിഡ് എന്നറിയപ്പെടുന്ന ശ്രേയസ് 200 സിസി മോട്ടോര്‍ബൈക്ക് ഓടിക്കുന്നതിനിടെ സ്‌കിഡ് ആയി വീഴുകയായിരുന്നു. റേസിന്റെ മൂന്നാം റൗണ്ടില്‍ മോട്ടോര്‍ബൈക്കില്‍ നിന്ന് താഴെ വീണതോടെ ശ്രേയസിന്റ ഹൈല്‍മെറ്റ് തലയില്‍ നിന്ന് തെറിച്ചുപോയി. പിന്നാലെ വന്ന ബൈക്ക് ശ്രേയസിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയല്ല.



ഈ വര്‍ഷം മെയില്‍ സ്‌പെയിനില്‍ നടന്ന ടൂവീലര്‍ റേസിംഗില്‍ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡ് ശ്രേയസ് സ്വന്തമാക്കിയിരുന്നു. സ്പെയിനില്‍ നടന്ന എഫ്ഐഎം മിനി-ജിപി വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത താരം ഒന്നാമത്തെയും രണ്ടാമത്തെയും മത്സരങ്ങളില്‍ യഥാക്രമം 5-ഉം 4-ഉം സ്ഥാനങ്ങള്‍ നേടിയിരുന്നു.


"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments