യഥാര്‍ത്ഥ സുഹൃത്തുക്കള്‍'; ഭാവനയും സംയുക്തയും മുതല്‍ ടൊവിനോയും നിവിനും വരെ, മഞ്ജുവിന്റെ സൗഹൃദവലയം




'നിങ്ങള്‍ വീണത് മറ്റാരും ശ്രദ്ധിക്കാത്തപ്പോഴും നിങ്ങളെ ഉയര്‍ത്തുന്നവരാണ് യഥാര്‍ത്ഥ സുഹൃത്തുക്കള്‍. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു, എന്തുതന്നെയായാലും!', ഈ സൗഹൃദ ദിനത്തില്‍ ഒരുപറ്റം സുഹൃത്തുക്കളെ ചേര്‍ത്തുപിടിച്ച് നടി മഞ്ജു വാര്യര്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചതാണ് ഈ വാക്കുകള്‍. 

ലോകമെമ്പാടുമുള്ളവര്‍ ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുന്ന ഈ ദിവസം തന്റെ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള സന്തോഷനിമിഷങ്ങളാണ് മഞ്ജു പങ്കുവച്ചത്.


നടി ഭാവന, സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ്, കുഞ്ചാക്കോ ബോബന്‍, പ്രിയ കുഞ്ചാക്കോ, രമേഷ് പിഷാരടി, നിവിന്‍ പോളി, ടൊവിനോ തോമസ്, നീരജ് മാധവ് തുടങ്ങി വലിയൊരു നിര തന്നെയുണ്ട് മഞ്ജുവിന്റെ സൗഹൃദവലയത്തില്‍. 


താരത്തിന്റെ സൗഹൃദങ്ങള്‍ എന്നും നിലനില്‍ക്കട്ടെ എന്ന് ആശംസിച്ചും സൗഹൃദ ദിനത്തിന്റെ ആശംസകള്‍ നേര്‍ന്നും നിരവധി പേരാണ് കമന്റ് കുറിച്ചിരിക്കുന്നത്.


 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments